രണ്ടു ദിവസം വീട്ടിൽ നിന്ന് തിരിച്ചു വന്ന രാത്രി രാജീവ് വിളിച്ചപ്പോൾ ശ്രീജ കാര്യം അവതരിപ്പിച്ചു .
“….അച്ഛന്റെ അടുത്തോ…“
“….മ്മ് ഒന്ന് പോയാലെന്താ ന്നു ദീപയൊക്കെ ചോദിക്കുന്നു…”
“….എടി അതല്ല ഇത്രേം കാലം അച്ഛനേം അമ്മേം കാണാനോ വിളിക്കാനോ നിന്നിട്ടില്ല പിന്നെ പെട്ടന്നങ്ങോട്ടു എങ്ങനാ ചെല്ലുന്നേ…“
“….പക്ഷെ ആവശ്യം നമ്മുടേതല്ലെ ചേട്ടാ .കുഞ്ഞില്ലാത്തതിന്റെ വിഷമം ആണുങ്ങൾക്ക് പറഞ്ഞാൽ മാനസ്സിലാകില്ല…”
ശ്രീജയുടെ കണ്ണ് നിറഞ്ഞൊഴുകി
“….നീ കരയാതെ നമുക്ക് വഴിയുണ്ടാക്കാം…”
“….ചേട്ടാ ദീപ പറയുന്നത് നമ്മള് എവിടെല്ലാം പോയി എന്നിട്ടു നടന്നില്ലല്ലോ .ഇവിടെം കൂടൊന്നു പോയി നോക്കിക്കൂടെ .പിണക്കത്തിന്റെ പേരിൽ എന്തിനാ ഒരു അവസരം കൊണ്ട് കളയുന്നത് .ഒരു പക്ഷെ ഇതൊരു നിമിത്തമാണെങ്കിലോ എന്നൊക്കെ…”
“….മ്മ് പിണക്കമൊന്നുമില്ലെടി പക്ഷെ ഇത്രേം ആയപ്പോ എനിക്കിനി പേടിയാ അച്ഛന്റെ മുന്നിൽ ചെന്ന് നിൽക്കാൻ .ഞാനിത്രേം പോത്ത് പോലെ വളർന്നെന്നു പറഞ്ഞിട്ടു കാര്യമില്ല ‘അമ്മ പത്തല് വെട്ടി അടിക്കും .അച്ഛന്റെ മുന്നില് ചികിത്സക്ക് വരുന്നവരുടെ മുന്നിൽ ആകെ നാണക്കേടായിരിക്കും .പിന്നതുമല്ല നീയെന്നെ തലയണമന്ത്രം ചൊല്ലി മയക്കി വെച്ചിരിക്കുവാണെന്നല്ലേ അവരൊക്കെ ധരിച്ച് വെച്ചിരിക്കുന്നെ .അതിന്റെ കൂടെ കൂനിൻമേൽ കുരു പോലെ നീ പ്രസവിച്ചുമില്ല…”
“….ചേട്ടാ അതൊക്കെ വിട് ഇപ്പൊ നമ്മൾ അതൊന്നും ആലോചിക്കേണ്ട കാര്യമില്ല .ഗർഭിണി ആവുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാകുമെന്നെന്റെ മനസ്സ് പറയുന്നു…“.
…“….മ്മ് അച്ഛൻ പേരുള്ള നല്ലൊരു വൈദ്യനാണ് .പക്ഷെ നിന്നെ പരിശോധിക്കാതെ ഓടിച്ച് വിടുമോന്നാ ഒരു ടെൻഷൻ…”
“….ചേട്ടാ ഓടിച്ച് വിടുന്നെങ്കിൽ വിട്ടോട്ടേ എന്നാലും കുഴപ്പമില്ല .നമ്മള് ശ്രമിച്ചില്ലെന്നു വേണ്ടല്ലോ…”
“….നിനക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ പിന്നൊന്നും പറയുന്നില്ല .പോയി നേരിട്ട് തരുന്നത് മൊത്തോം കയ്യോടെ മേടിച്ചോ…”
“….എന്തായാലും ഒന്ന് പോയി നോക്കാൻ ഞാൻ തീരുമാനിച്ചു .എന്തായാലും നാളെ അച്ഛനെ ഒന്ന് വിളിക്കണം… ഡയറിയിൽ ഉള്ള നമ്പര് തന്നെ ആയിരിക്കും അല്ലെ ഇപ്പഴും …..”
“….ആയിരിക്കും മാറാൻ വഴിയില്ല ..എന്തായാലും നീ ഒന്ന് വിളിച്ചു നോക്ക്…“
അടുത്ത ദിവസം വൈകിട്ട് അവൾ അച്ഛനെ വിളിക്കാനായി നമ്പറെടുത്ത് വെച്ച് കൊണ്ട് എന്ത് പറയണമെന്നതിനെ പറ്റി ആലോചിച്ച് .അവസാനം ഒരു തീരുമാനമെടുത്തിട്ടു നമ്പർ ഡയൽ ചെയ്തു .അപ്പുറത്ത് ഗാംഭീര്യമാർന്ന ശബ്ദ്ദം കേട്ടപ്പോൾ പെട്ടന്നവൾക്കു മറുപടിയൊന്നും വന്നില്ല