ആന്റിയാ പറഞ്ഞത് മനസിലാകാതെ ഞാനാന്റിയെ നോക്കി,,…
“”നിന്റെ അമ്മ എല്ലാം പറഞ്ഞു… നിങ്ങൾ രണ്ടും കീരിയും പാമ്പുമാണെന്ന്,,,..””
അത് കേട്ട് ഞാൻ ഒരു പുഞ്ചിരിയോടെ നോട്ടം മാറ്റിയിരുന്നു,,,..
“പാമ്പല്ല ആന്റി എന്നെ കൊല്ലാകൊല ചെയ്യാനെത്തിയ മൂദേവിയാണെന്ന് എനിക്കല്ലേ അറിയൂ”…
ആന്റി തുടർന്നു….
“”എടാ അഭി…. ഇതൊക്കെ ഇപ്പോഴെ ഉണ്ടാകു…,,, മനസ്സിലായ……,, കുറച്ച് കഴിയുമ്പോ ഇപ്പോഴുള്ള അലമ്പൊക്കെ അങ്ങ് മാറും,,,.. പിന്നെ നിങ്ങളൊന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളൊക്കയേ ഉള്ളു,,. അതിങ്ങനെ കാണുമ്പോ അടി കൂടിയിട്ട് കാര്യമില്ല,,.. നിന്റെ അമ്മയും അതാ പറയുന്നത്,,,… ആന്റി മോനോട് പറഞ്ഞത് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം,,.. നിങ്ങള് രണ്ടുപേരെയും ഒരുമിച്ച് കാണാൻ വേണ്ടിയാ..,,””
“”അതൊക്കെ റെഡിയാകും ആന്റി…,,, ഇപ്പൊ ഇങ്ങനെ പോട്ടെ,, എനിക്കായാലും പൊരുത്തപ്പെടാൻ നല്ല ബുദ്ധിമുട്ടുണ്ട്,,,.. സമയം വേണം ഞങ്ങൾക്ക് രണ്ടുപ്പേർക്കും””
ഞാൻ പറഞ്ഞത് കേട്ട് ആന്റി എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു,, പിന്നെയൊരു ചിരോയോടെ ശെരി വെച്ചു,,,…
“പിന്നെ സംസാരിക്കാൻ ചെന്നാലും മതി,,,.. ആ പിശാശ് പിടിച്ച് എന്നെ വലിച്ച് കീറും”