കെട്ട് കഴിഞ്ഞ് രെജിസ്റ്ററിൽ ഒപ്പിടുമ്പോഴും ആ നോട്ടത്തിനൊരു കുറവില്ലായിരുന്നു….,,,,..
സ്റ്റേജിൽ പ്രദർശനത്തിന് നിൽക്കുമ്പോഴും..,, അയൽവക്കകാരും ബന്ധുജനങ്ങളും, പരിജയത്തിലുള്ള സുഹൃത്തുക്കളും ഫോട്ടോക്ക് വരുമ്പോഴും..,,,.. എന്നോട് അടുത്ത് നിൽക്കാനൊരു മടി…,,, പക്ഷെ ഞാനതൊക്കെ നന്നായി ആസ്വദിച്ചു,,.. അങ്ങനെങ്കിലും അവള് കരയണത് കാണാനുള്ള മോഹം കൊണ്ട്..,,,,..
പക്ഷെ പണി തിരിച്ച് കിട്ടാൻ തുടങ്ങിയത്..,, ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴാണ്..,,,..
മേശകടിയിലേക്ക് കണ്ണ് എത്തിലെന്ന് നന്നായി അറിഞ്ഞിട്ടാകും,,, കഴിച്ച് കഴിയുന്നത് വരെ അവളെന്റെ കാലിൽ നിന്ന് ചവിട്ടിയുള്ള പിടി വീട്ടിരുന്നില്ല…,,,.. വേദനയുടെ ഭാവങ്ങൾ മുഖത്ത് വരാതിരിക്കാൻ ഞാൻ സഹിച സഹനം ഉണ്ടല്ലോ,,,… “അതൊർത്തപ്പോ വലത് കാലിന്റെ ചെറുവിരൽ വേദനകൊണ്ട് ഒന്ന് നിലവിളിച്ചോ”…,,,. “ഏയ്യ്”..,,..
അന്നേരം ഞാനാ താടകയുടെ മുഖത്ത് സന്തോഷം കണ്ടു..,,,
കഴിച്ച് കഴിഞ്ഞ് ബാത്റൂമിലേക്ക് ഓടിക്കറി സ്വസ്ഥമായി വേദന ഒളിയിട്ട് തീർത്തെച്ചും ഇറങ്ങിയത് ആ ശവത്തിന്റെ മുന്നിലേക്ക്..,,,
“”നീയോർത്തോട..,,,.. നീയിനി അനുഭവിക്കാൻ പോകുന്നതെ ഉള്ളു””
അതും പറഞ്ഞ് അവള് നടന്നകലുമ്പോൾ മരവിച്ച മനസ്സോടെയാണ് ഞാൻ പിന്നെ വീട്ടിലേക്ക് പോന്നത്…,,,
കുരിശുകൊണ്ട് അവളുടെ നെറ്റിയിൽ വരച്ച് എന്റെയമ്മ അവളെ മരുമകളായി വീട്ടിലേക്ക് കയറ്റി…,,,
പാലും പഴവും തരുമ്പോഴും അവളിലെ കോപം ഞാനാ കണ്ണിൽ കണ്ടിരുന്നു…,,,..
“”അങ്ങനെ സ്വന്തം അധ്യാപികയെ തന്നെ കെട്ടിയല്ലേ..,,,””