നിസ്സഹായതയോടെ അവനെന്നെ നോക്കി…,,, എന്നെ ഞെട്ടിച്ച് കൊണ്ട് ആ തെണ്ടി ചിരിച്ചു..,,, അപ്പൊ ആ വഴി ബ്ലോക്കായി…,,
“”ഷീലെ മോളെ വിളി….””
ചാച്ചൻ അത് പറഞ്ഞതും ആന്റി കണ്ണ് തുടച്ച് ചിരിയോടെ എന്റെ അമ്മയെയും പെങ്ങളെയും കൂട്ടി നടന്നു…,,…
“”റോയെ…,,,.. ഇവനുള്ള… ഡ്രസ്സ്…””
“”അതോന്നും വേണ്ടാ…,,, വേഗം…,,,.. സമയം കഴിയാറായി..,,,..””
“കുഞ്ഞച്ഛനും തനുവും കൂടെയെന്നെ ഉന്തിത്തള്ളി മണ്ഡപത്തിൽ കയ്യിട്ടിരുത്തി…,,,. ഞാൻ ഇതിന്റെയൊക്കെ ഷോക്കിലായിരുന്നു,,, തലച്ചോറിന്റെ പ്രവർത്തനം നിലച്ചത് പോലെ,,.. ആ സമയം ഒരു ഐഡിയയും തെളിഞ്ഞില്ല,,, ഇല്ലെങ്കിൽ ഇടതടവില്ലാതെ എയ്ൻസ്റ്റീനെ തോല്പിക്കുന്ന കുരുട്ട് ബുദ്ധി തെളിയുന്നതാ..,,,
…..,,,കൈയിലിരുന്ന ബാക്കി ഡ്രിങ്‌സും കുടിച്ചിറക്കി,,,..
എന്റെ അടുത്ത് ആരോ വന്നിരുന്നത് അറിഞ്ഞ് തിരിഞ്ഞ് നോക്കിയ ഞാൻ ആ നിമിഷം ചത്താ മതിയാരുന്നുവെന്ന് തോന്നി…,,,..
എന്നെ തന്നെ നോക്കി ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി തലയും താഴ്ത്തി ഇരുന്നു..,, ഇടക്കെ ഇരുന്ന് തേങ്ങുന്നത് കണ്ടപ്പോ മനസ്സിനൊരു സംതൃപ്തി…,,,…”
താലി കെട്ടാൻ നേരം അവളെന്നെ കൊല്ലാനുള്ള കലിപ്പിൽ ആ ഉണ്ടക്കണ്ണും ഉരുട്ടി നോക്കി…,,, താലി വാങ്ങാൻ കൈ നീട്ടുമ്പോൾ എന്നെ വിട്ട് പോകാൻ മടിച്ചുകൊണ്ട് കയ്യിൽ ഗ്ലാസ്സ് ഉണ്ടായിരുന്നു,,, അത് പൂജാരിയോ സ്വാമിയോ പുള്ളിയുടെ മടിയിലോട്ട് ഇട്ടേച്ചും ഞാനാ താലി വാങ്ങി…,,,,.. ഞാനൊരു ഇളി ഇളിച്ചോണ്ട് ആ താലി കെട്ടി.. വേണ്ടിവന്നാൽ അതോണ്ട് ഞാനവളെ കഴുത്തിൽ കിടുക്കിട്ട് കൊല്ലും…,,,, അത്രയും ദേഷ്യമായിരുന്നു എനിക്കവളോട്…,,,.. താലി കെട്ടി കഴിയുന്നത് വരേയ്ക്കും അവളെന്നെ ആ നോട്ടം തന്നെ നോക്കികൊണ്ടിരുന്നു…,,..