“കർത്താവാണെ.. കണ്ട സ്വപ്നം മാറിപോയകാര്യം ഞാനറിഞ്ഞില്ല…,,,..”
“ഓടിപിടിച്ച് വരുന്ന എന്റെ അപ്പനെയും തനുവിനേയും കണ്ടപ്പോ ഞാൻ സന്തോഷിച്ചു..,,.. പക്ഷെ പുറകെ വരുന്ന കുഞ്ഞച്ഛനെ കണ്ടപ്പോ എന്തോ പന്തിയല്ലാത്തത് പോലെ തോന്നി…,,,.. അതിനനുസരിച്ച് കണ്ണുകൊണ്ട് “‘ഓടടാ മൈരെ’” ന്ന് കാട്ടുന്നേതെന്ന് ഞാനറിഞ്ഞില്ല…,,.. ”
“”കണ്ണാ..,,,.. നീ വാ…,,””
അതും പറഞ്ഞു എന്നെ പിടിച്ച് മണ്ഡപത്തിന് അരികിലേക്ക് കൊണ്ട് പോകുമ്പോ കുടിക്കാനെടുത്ത ഡ്രിങ്ക് ഗ്ലാസ്സ് കൂടെ ഒരു ധൈര്യത്തിന് പോന്നു…,,,
മുണ്ടിന്റെ തലകൊണ്ട് മുഖം പൊത്തി പൊട്ടികരയുന്ന ചാച്ചനെ കണ്ടപ്പോ മനസിലായി എന്തോ സംഭവിച്ചുവെന്ന്..,,,.. അമ്മയുടെ തോളിൽ തളർച്ചയോടെ ഇരിക്കുന്ന ഷീല്ലാന്റിയെ കണ്ടു…,,,…
“”ഡാ…,,,… ജയാ നീ ചോദിച്ചില്ലേ ആര് കേട്ടുമെന്ന്,… അവളെക്കാൾ മൂന്ന് വയസേ കുറവുള്ളു..,,,.. എന്റെ മോൻ കെട്ടും അവളെ…,,,.. അങ്ങനെ നിന്നെ ഇട്ടറിഞ്ഞ് പോകുവോട ഞാൻ…,,,..””
അപ്പൻ സിനിമയിൽ കാണുന്ന പോലെ മുണ്ട് മടക്കികുത്തിനിന്ന് ഡയോലോഗ് അടിച്ചു…,,.. അത് കേട്ടതും ചാച്ചൻ ഓടി വന്ന് അപ്പനെ കെട്ടിപിടിച്ചു…
പക്ഷെ…
ഞാനത് കേട്ടതും എന്റെ കിളി പറന്നു…,, പുറകിലേക്ക് വെച്ച് വീഴാൻ പോയ എന്നെ കുഞ്ഞച്ഛൻ പിടിച്ചോണ്ട് ഞാൻ വീണില്ല..,,..
ഞാൻ നിരാശയോടെ തനുവിനെ നോക്കിയപ്പോ എന്നെക്കാൾ കൂടുതൽ ഞെട്ടിയത് അവനായിരുന്നു…,,,.. “പാവം”….,,,..