വധു ടീച്ചറാണ്
VAdhu Teacheraanu | Author : Mr. Romeo
അഭിപ്രായം രേഖപെടുത്തണെ…
എന്ന്
Mr_R0ME0
എന്റെ തൂലിക ഇവിടെ തുടരുകയായി..
“”ദേ എന്നെ തൊട്ടാൽ ചീള് ചെക്കാ നിന്നെ ഞാനങ് വെട്ടും… ഹ്മ്മ് അവൻ വന്നേക്കുന്നു ഒരു ഭർത്താവ്”””
അവളെന്നെ നോക്കികൊണ്ട് ചീറി.. അതോടൊപ്പം
പുച്ഛത്തോടെയുള്ള അവളുടെ വർത്തമാനം കേട്ടതും അതുവരെ ഉണ്ടായിരുന്ന എന്റെ ധൈര്യം ചോർന്നോലിച്ച് പൊയ്
“”അതിന് ആര് വരുന്നു…,,,… പിന്നെ തൊടാൻ പറ്റിയ ഒരു ചളുക്ക് നിന്നെക്കാൾ നല്ലത് ആ ശ്രുതിയാ അവളൊക്കെയാ പെണ്ണ് നിന്നെ അതിൽ പെണ്ണിന്റെ കൂട്ടത്തിൽ കൂട്ടിയിട്ടില്ലല്ലോ”””
തിരിച്ച് ഞാനുമടിച്ചു പുച്ഛം പാവം ചട്ണിയെറ് കിട്ടിയ പോലെയാ മോന്ത…. ദേഷ്യം കൊണ്ട് ചുവന്ന ഉണ്ട കണ്ണുകളും വിറക്കുന്ന അദരങ്ങളും പാറിപറക്കുന്ന മുടിയും ഒക്കെയായി കാണുമ്പോ തനി ഭദ്രക്കാളിയെ പോലെയുണ്ട്…., ഇതൊക്കെ കണ്ടപ്പോ ചെറുതായി പേടിച്ചോ,,,.. ഞാൻ ഏയ്യ് അങ്ങനെ എങ്ങാനും ഉണ്ടായാൽ അവളെന്നെ ചവിട്ടി മുക്കിലിടും..
“”നീയെന്താടാ പറഞ്ഞെ തെണ്ടി””
എന്നും പറഞ്ഞത് കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് വെളുത്ത ബാക്ക്ഗ്രൗണ്ട് ആയിരുന്നു
ആഹാ എന്താ ചൂട്