വധു is a ദേവത 42 [Doli]

Posted by

ഈ ചെക്കൻ അടക്കത്തതും ഇല്ല….അമ്മു അടുത്ത് കെടക്കുന്ന കുട്ടൂനെ നോക്കി പറഞ്ഞിട്ട് എണീറ്റ് അങ്ങോട്ട് പോയി

എന്തോ ആ തണുപ്പ് അവളെ വെളിയിലേക്ക് ആകർഷിച്ചു….

മെല്ലെ ഡോർ തൊറന്ന് കുട്ടൂനെ തിരിഞ്ഞ് നോക്കി അമ്മു കാല് മാത്രം വെളിയിലെക്ക് എടുത്ത് വച്ചു….

വേണോ പോണോ അമ്മു സ്വയം പറഞ്ഞു

” നീ ഇന്ദ്രന്റെ ഭാര്യ ആണ് അതിന്റെ പവർ നീ കാണിക്കണം ”

ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു….

പെട്ടെന്ന് പെറകിൽ ആരോ വന്ന് അമ്മൂനെ ചേർത്ത് പിടിച്ചു കഴുത്ത് ഉറുഞ്ചി എടുത്തു അതേ സമയം തണുത്ത കാറ്റ് വീശി അടിച്ചു…

അമ്മു തിരിഞ്ഞ് നോക്കി ആരും ഇല്ല തോന്നിയതാ

അമ്മുന് തന്റെ കള്ള കാമുകൻ വന്ന് ചുറ്റി പിടിച്ച പോലെ തോന്നി…

ആ ഫീലിൽ അമ്മു വെളിയിലേക്ക് പോയി….

കമ്പിയിൽ പിടിച്ച് കാഴ്ച കണ്ട് നിന്നു

റോഡിൽ വണ്ടികൾടെ മഞ്ഞ എടക്ക് വെള്ള വെളിച്ചം…

ദൂരെ കായലിന്റെ നെഴൽ…. തണുത്ത കാറ്റ് റോഡിലെ വണ്ടികൾ തൊട്ടടുത്ത ഫ്ലാറ്റുകളിലേ ലൈറ്റ്….

റോഡിൽ നായടെ കൊര കേട്ടാ അമ്മു ആ ഫീലിൽ നിന്ന് തിരിച്ച് വന്നത്

തല താഴ്ത്തി അമ്മു എത്തി നോക്കി പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു

അമ്മു ചുറ്റും ഒന്ന് നോക്കി എന്നാ അവൾടെ നോട്ടം പോയി നിന്നത് തന്റെ ഫ്ലാറ്റിന്റെ കോംബൗണ്ടിന്റെ അടുത്തായി പാർക്ക് ചെയ്തിട്ടുള്ള കാറിലേക്കായിരുന്നു….

അമ്മു : ആന്റിടെ കാറാണല്ലോ അത്…. കളർ അതേ പോലെ ഒണ്ട്…. നമ്പർ നോക്കാൻ ശ്രമിച്ചു നടക്കുന്നില്ല….ചെലപ്പോ വേറെ ആവും

അമ്മു വീണ്ടും റോഡിലെക്ക് തന്നെ നോക്കി….

കൊറച്ച് കഴിഞ്ഞതും ഒരു ഡോർ അടയുന്ന ശബ്ദം ആ പാതിരാത്രിയിലെ നിശബ്ദതിയിൽ വെക്തമായി കേട്ടു…. ശബ്ദത്തിന്റെ ഭാഗത്തേക്ക് നോക്കിയ അമ്മു അത് കണ്ടു….

കണ്ണാ 😨അമ്മു അറിയാതെ പറഞ്ഞ് പോയി….

പെട്ടെന്ന് ഇന്ദ്രൻ തല പൊക്കി നോക്കിയതും അമ്മു മാറി

അമ്മു വീണ്ടും എത്തി നോക്കി…

അതേ അങ്ങോട്ടും ഇങ്ങോട്ടും കൈ വീശി നടക്കുന്ന അവനെ കണ്ട് അവൾടെ ഹൃദയം തകർന്ന് പോയി അമ്മു വാ പൊത്തി കരയാൻ തൊടങ്ങി….. അമ്മു ചൊമരിൽ ചാരി തറയിലേക്ക് വഴുക്കി ഇരുന്ന് പോയി…. . അമ്മു തേങ്ങി തേങ്ങി തറയിൽ ചുരുണ്ട് ഇരുന്ന് കരഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *