ഞാൻ : ആണോ …
അമ്മു : നമ്മക്ക് പോവാ…
ഞാൻ : ശെരി… അമറെ
അമർ : ടാ ഒന്ന് ഡ്രോപ്പ് ചെയ്തിട്ട് വാ ചക്കരെ…
അമ്മു : നീ വരുന്നില്ലേ
ഞാൻ : ഇല്ല ഞാൻ നാളെ വീട്ടിലേക്ക് വരാം….
അമ്മു : എന്താ ടാ വാ
അമർ: ഡീ നീ ഇങ്ങനെ പറയാൻ അവൻ ഒന്നാം ക്ലാസ്സിൽ അല്ല പഠിക്കുന്നത് വാ ഇങ്ങോട്ട്…
അമ്മു : എന്നാ ഞാനും ഇല്ല…
ഞാൻ : ഡീ ശ്രീ എന്ത് വിചാരിക്കും നീ പോ…
അമ്മു : നീ ദുഷ്ട്ടൻ ആണ്…
ഞാൻ : 🤣🤣 ചെല്ല് ചെല്ല്….
അമ്മു : കുട്ടു വാ പോവാം…
കുട്ടു ; ഞാൻ ഇല്ല നീ പൊക്കോ
അമ്മു : വാ ടാ പോവാ…
ഞാൻ : അവൻ നിന്നോട്ടെ…നീ ചെല്ല്…
⏩ പിറ്റേന്ന് ശ്രീയെ കൊച്ചിയിൽ കൊണ്ടാക്കി ഞാനും അമ്മുവും കൂട്ടുവും തിരിച്ച് വീട്ടിലേക്ക് വന്നു….
അമ്മയും പപ്പയും വരുന്ന വരെ ആൻ്റിയുടെ കൂടെ ആയി താമസം…. ആ ഗാപ്പിൽ കുട്ടു എന്നോട് വല്ലാതെ അങ് ഒട്ടി… വ്യാഴാഴ്ച ഉച്ചക്ക് അങ്കിളിനെ അവര് വിളിച്ച് പറഞ്ഞു വണ്ടി ഒക്കെ ആണ് പപ്പയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്…
പിന്നെ പപ്പ പറഞ്ഞത് പോലെ വീട്ടിൽ പോയി ചെക്ക് ബുക്ക് എടുത്ത് അങ്കിളിനെ ഏൽപ്പിച്ചു….
ഇന്നാണ് പപ്പയും അമ്മയും വരുന്നത്….
ഉച്ചക്ക് അവരെത്തും….
വീണ്ടും സൂസി വിളിച്ചു…
ഞാൻ അമ്മു അറിയാതെ അമറിൻ്റെ കൂടെ അങ്ങോട്ട് പോയി…
സൂസി : ഹലോ അമർ സുഖം അല്ലെ ..
അമർ : ഉം… നിനക്കോ…
സൂസി : സുഖം…
അമർ: നിങൾ സംസാരിക്ക് ഞാൻ പോയി വല്ലതും വാങ്ങിയിട്ട് വരാം…
ഞാൻ : പറ ഇനി എന്താ നിനക്ക് വേണ്ടത്
സൂസി : എനിക്ക് ഒരു സമാധാനവും ഇല്ല ടാ
എന്താ കാര്യം…ഞാൻ അവളുടെ തലയിൽ ഉള്ള ഒട്ടൽ വിട്ട ബാൻ്റെയ്ഡ് അമർത്തി ഒട്ടിച്ചു…