ആണോ …
അതെ …
പിന്നെ ഇന്ദ്ര
എന്തോ
നിങൾ ഇന്നലെ എങ്ങോട്ടാ പോയത്
ആര്
നീയും അച്ചയും അങ്കിളും
അതോ അത് യാർഡിൽ
എന്താ കാര്യം
ഒന്നുമില്ല ഇങ്ങനെ ഒക്കെ കൊച്ചി പൊവുമ്പോ അല്ലേ അങ്ങോട്ട് പോവാറ്….പിന്നെ അരവിന്ദേട്ടനെ കാണാൻ കൂടെ
ആഹാ എന്നിട്ട് പുള്ളി ഹാപ്പി ആണോ
പിന്നെ പപ്പ പിടിച്ച് ഒന്ന് വിരട്ടി ഇന്നലെ തന്നെ
അതെന്താ
പപ്പയുടെ ഒരു നമ്പർ ആണ് … ഞാൻ ചേട്ടനോട് അപ്പോ തന്നെ പറഞ്ഞു…പിന്നെ പപ്പ എല്ലാർക്കും കൊടുക്കാൻ പോലെ ഒരു 5000 രൂപ എടുത്ത് കൊടുത്തു ചേട്ടനും…
അത് എല്ലാർക്കും കൊടുക്കുന്നത് അല്ലേ അങ്കിൾ
അതെ അതെ…പിന്നെ അവര് രണ്ട് പേരും കണക്കൊക്കെ നോക്കി ഞാൻ പുള്ളിയെ ഒരു കാര്യം പറഞ്ഞ് എൽപ്പിച്ചിട്ടുണ്ട്
എന്താ
അത് പറയില്ല
രഹസ്യം ആണോ
അതെ … യാ രഹസ്യം. ..
അമ്മു : അതെ ഇന്ദ്ര
ഓ പറയിൻ…. എന്താ
അതെ നിന
അയ്യോ അമ്മു ദുബൈക്ക് പോകുമ്പോ വാങ്ങാൻ ഒരുപാട് സാധനം ഉണ്ട് നീ വാ നമ്മക്ക് റെഡി ആയി ഒന്ന് പോയിട്ട് വരാം … വാ…
അമ്മു : ഞാൻ പറയട്ടെ കണ്ണാ ഒന്ന്
ഞാൻ : നമ്മക്ക് പിന്നെ സംസാരിക്കാം നീ വാ റെഡി ആവ് നമ്മക്ക് പോയിട്ട് വരാം…
അമ്മു : പോടാ. ഞാൻ ഒന്നും ഇല്ല
വൈയ്യെങ്കിൽ ഇരുന്നോ ഞാൻ പോയിട്ട് വരാം…
ആ പോയിട്ട് വാ….
⏩ ഞാനും പപ്പയും കൂടെ രാവിലെ തന്നെ വാങ്ങാൻ ഉള്ള സാധനം ഒക്കെ വാങ്ങി പേരിന് ഒരു സ്ലീപ്പർ മാത്രം ഞാൻ വാങ്ങി ബാഗിൽ ഇട്ടു പിന്നെ രണ്ട് വെള്ള കാൽവിൻ ജെട്ടിയും….
ഞങ്ങള് തിരിച്ച് വീട്ടിലേക്ക് എത്തി
അമ്മ : വന്നോ
പപ്പ : ബിൽ അടിക്കാൻ എന്താ ഒരു തെരക്ക്…
അമ്മ : പറഞ്ഞത് എല്ലാം വാങ്ങിയില്ല ..
പപ്പ : വാങ്ങി കാണും
അമ്മ : അപ്പോ നിങൾ എവിടെ ആയിരുന്നു…