വധു is a ദേവത 25 [Doli]

Posted by

ഞാൻ : ഇതിൻ്റെ അതെ തന്നെ വരും….

പപ്പ : ദുഷ്ട്ട പിശാശേ എൻ്റെ കാശ്….

ഞാൻ : എനിക്ക് ഒരു നിർബന്ധവും ഇല്ല… എനിക്ക് എൻ്റെ വണ്ടി.തന്നെ മതി കാർ പോലും വേണമെന്നില്ല ….

പപ്പ : ഇനി ഒരു സംസാരം വേണ്ട … ബുക്ക് ചെയ്തേക്കാം അന്ന് മഹേഷിൻ്റെ വണ്ടി ഓടിച്ച് മുതൽ എനിക്ക് വണ്ടി അങ് ഇഷ്ട്ടപ്പെട്ടു….

ഞാൻ : മഹേഷ് അങ്കിളിൻ്റെ വണ്ടി ഒക്കെ എന്ത് …. അല്ല പുചിച്ചത് അല്ല ഇതാണ് വണ്ടി…

പപ്പ : ഉവ്വ്…

ഞാൻ : പിന്നെ അതല്ലേ ഞാൻ പറഞ്ഞത്….അമ്മ പറയട്ടെ കളർ….

അമ്മ : ഓ സോപ്പ്

ഞാൻ : അല്ല അമ്മ പറയുന്ന കളർ വാങ്ങും ഉറപ്പ്

അമ്മ : ആണോ

പപ്പ : പറ ഡോ

അമ്മ : വൈറ്റ് മതി അപ്പോ….

ഞാൻ : വൈറ്റ് സൂപ്പർ ആണ് ബ്ലാക്ക് പോലെ വരില്ല പക്ഷേ വൈറ്റ് ഒക്കെ….

പപ്പ : മതി വൈറ്റ് എങ്കിൽ വൈറ്റ്…

പപ്പ : മോള് എന്താ മാറി നിൽക്കുന്നത് വാ ഇരിക്ക്….

വേണ്ട അങ്കിൾ ഞാൻ ഇവിടെ നിക്കാം 😢🙁

അമ്മ : വാടാ കുട്ടാ ഇവിടെ ഇരിക്ക് നമ്മക്ക് വണ്ടി ഒക്കെ ഒന്ന് നോക്കാം….

അവള് മടിച്ച് മടിച്ച് എൻ്റെ അടുത്ത് സോഫയിൽ വന്നിരുന്നു

ഞാൻ : ഇത് നോക്ക് ഇതാണ് നമ്മൾ വാങ്ങാൻ പോവുന്നത്…. കളർ കണ്ടോ ….

അമ്മു എന്നെ തന്നെ നോക്കി

ഒറ്റ സെക്കൻ്റ് സൈഡിൽ കൂടെ എന്നെ ചേർത്ത് പിടിച്ച് പൊട്ടി കരയാൻ തുടങ്ങി അമ്മു….

പപ്പ : ഹെ എന്തിനാ മോള് കരയുന്നത്…..

അമ്മ : അച്ചോ പാവം…. മോളെ ടാ കരയണ്ട കുട്ടാ.. അമ്മു മോളെ കരയല്ലെ

ഞാൻ : പോട്ടെ സാരം ഇല്ല അമ്മുവേ …. ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും….

അമ്മു : എൻ്റെ എടുത്തുചാട്ടം ആണ് സോറി ടാ എന്നോട് ക്ഷെമിക്ക് ഇന്ദ്ര… 😭😭

Leave a Reply

Your email address will not be published. Required fields are marked *