ഞാൻ : എന്ന് വച്ചാ
അമ്മ : കേറി പോവാൻ കാശ് നശിപ്പിക്കാൻ ആയിട്ട്.. ഓരോ മക്കള്… ദേ നിങൾ ഇനി രാത്രി കൂടെ വല്ല പാത്രം കഴുകാനോ ഹോട്ടലിൽ മാവാട്ടാനോ പോക്കോ ഞാനും വല്ല വീട്ടു പണിക്ക് പോവാം വൈകുന്നേരം വന്നിട്ട് എന്നാലേ ഇതിൻ്റെ പൈസ ഇനി ചേർക്കാൻ പറ്റൂ….
പപ്പ : എന്നെ കൊണ്ട് ഒന്നും വൈയ്യ ….
അമ്മ : പിള്ളേരെ ഒക്കെ വല്ല മരുഭൂമിയിലും പണിക്ക് വിടണം അറഭിയുടെ ചവിട്ട് കിട്ടുമ്പോ പഠിക്കും…
പപ്പ : അപ്പോ നാളെ ഡബിൾ ആണ് ഡബിൾ….
അങ്കിൾ അപ്പോ ശെരി….
ഞാൻ : സത്യം ആണോ പറ്റിക്കോ….
അമ്മ : ചിലപ്പോ…
ഞാൻ : മാനഹാനി സംഭവിച്ചത് എനിക്കാണ് മറക്കണ്ട….
അമ്മ : പോ പോ നാളത്തെ കാര്യം നാളെ നോക്കാം….
ഞാൻ : പപ്പ നമ്മൾ നാളെ എപ്പോ ആണ് പോവുന്നത്….
പപ്പ : നമ്മൾ അല്ല ഞാനും ദാസും….
ഞാൻ : പള്ളി ഇല്ലെ പള്ളി അവിടെ പോയി പറഞ്ഞ മതി ഞാൻ വരും …
പപ്പ : എന്ന പിന്നെ നമ്മക്ക് ഫാമിലി ട്രിപ്പ് ആക്കാം നാളെ….എന്താ….
അമർ: ഞാൻ ഇല്ല എനിക്ക് ക്ളാസ്സ് ഉണ്ട് നാളെ….
പപ്പ : ക്ളാസ്സ് ആണ് മുഖ്യം….
ഞാൻ : നീ ഇല്ലാതെ എങ്ങനെ ബ്രോ…
അമർ: എടാ വണ്ടി വരട്ടേ… അപ്പോ നമ്മക്ക് പൊളിക്കാം….
പപ്പ നീ പോയി പഠിക്കാൻ നോക്ക് പോ ഇന്ദ്ര നീ കളർ ഒക്കെ ഒന്ന് കാണിക്ക്
ഞാൻ കളർ എന്താ നോക്കാൻ ബ്ലാക്ക്
പപ്പ : അയ്യടാ മനമെ ഇത് എനിക്ക് വാങ്ങുന്ന വണ്ടി ആണ് അപ്പോ. കളർ ഞാൻ നോക്കും…
ഞാൻ : പറ്റില്ല ബ്ലാക്ക് മതി….
പപ്പ : നീ കാണിക്ക് നോക്കാം….
ഞാൻ : ഇതാ നോക്ക്…. കണ്ടോ
പപ്പ : വണ്ടി സൂപ്പർ അല്ലേ … എന്താ ഇതിൻ്റെ ഫൈനൽ വരുന്നത്