പപ്പ : മനസ്സിലായില്ല
മാനേജർ : അതായത് വൈറ്റ് വണ്ടി യാർഡിൽ തന്നെ ഉണ്ട് കോട്ടയത്ത് നിന്ന് ഒരു ബുക്കിങ് വന്നത് അവസാന സമയത്ത് കാൻസൽ ആയി…
ഞാൻ : 😃😃
മാനേജർ : ഇനി വണ്ടി ഇല്ല അടുത്തത് ഇനി ഓർഡർ ചെയ്ത് വരുത്തണം
പപ്പ : അത് എത്ര സമയം ആവും…
മാനേജർ : ഒരു 8- 12 വീക്സ് വരെ എടുക്കും ..
പപ്പ : അത് ഇത്തിരി കൂടുതൽ അല്ലേ മിസ്റ്റർ….
മാനേജർ: വണ്ടി സാധാരണ അത്രയും ആവും സാർ…
അങ്കിൾ : ശെരി നിങ്ങൾക്ക് പെട്ടെന്ന് തരാൻ പറ്റിയ വല്ല ഓപ്ഷൻ ഉണ്ടോ
മാനേജർ : അത് പറ്റില്ല സാർ .. പിന്നെ ഒരു വഴി ഉണ്ട്
പപ്പ : എന്താ അത്
മാനേജർ : നമ്മക്ക് യാർഡിൽ ഒരു 90 കിടപ്പുണ്ട് അത് വേണേൽ ഞാൻ അറേഞ്ച് ചെയ്ത് തരാം
പപ്പ : അത് എന്താ റേറ്റ് വരുന്നത്…
മാനേജർ: അതിന് 1.4 സി അർ വരും സാർ…
പപ്പ :നോ നോ…അതൊന്നും പറ്റില്ല
മാനേജർ : എങ്കിൽ 40 ഉണ്ട് അതാവുമ്പോ കുഴപ്പം ഇല്ലല്ലോ ഇതിൽ കമ്മി ആണ് അല്ല ഞാൻ പറഞ്ഞെന്ന് മാത്രം…
അങ്കിൾ : എന്ത് വില വരും ..
മാനേജർ: അത് ഒരു 48 അടുത്ത് വരും അത്ര ഒക്കെ തന്നെ.
അങ്കിൾ : രാമാ എന്ന പിന്നെ നിനക്ക് ഏത് വേണം
പപ്പ : എന്നെ നോക്കി
ഞാൻ : 60 പോരെ
പപ്പ : ടാ നിനക്ക് 60 വേണോ ദാസാ
അങ്കിൾ : വേണ്ട ടാ നീ എടുത്തോ സാരം ഇല്ല എനിക്ക് അത്ര വില ഉള്ളത് വേണ്ട നീ തന്നെ വച്ചോ…
പപ്പ : ശെരി സാർ അത് എന്ത് കളർ ആണ്….
മാനേജർ : അതും വൈറ്റ് ആണ് സാർ
പപ്പ : ആണോ… ശെരി ഞാൻ ഒന്ന് ആലോചിച്ചിട്ട് വരാം…