വധു is a ദേവത 25 [Doli]

Posted by

ഞാൻ : നിൻ്റെ മമ്മി ആണ് എനിക്ക് ഇംഗ്ലീഷ് ആദ്യം പറഞ്ഞ് തന്നത്…

അമ്മു : ചുമ്മാ അല്ല…

ഞാൻ : ഉം ഹൗ വാസ് യുവർ സ്ലീപ്… ഇന്നലെ കിടന്നതും ഉറങ്ങി. …ല്ലേ വൈയ്യെ….

അമ്മു : ഒ തളർന്നു പോയി…

അവൻ പോയോ…

ഉം ഇപ്പൊ പോയെ ഉള്ളു… ശെരി വാ…. കേറിക്കൊ…. നമ്മക്ക് ഉള്ളിലേക്ക് പോവാം….

അമ്മു : എൻ്റെ പൊറത്ത് കേറി … ആ വണ്ടി പോട്ടെ…

ഞാൻ നേരെ അടുക്കളയിലേക്ക് പോയി…

പപ്പ : കഴിഞ്ഞോ അടി

ഞാൻ : പിന്നെ …അതൊക്കെ എപ്പോഴേ കഴിഞ്ഞു…അമ്മ എങ്ങോട്ടാ….

അമ്മ : ഓഫീസിൽ ….

ഞാൻ : എന്താ കാര്യം

അമ്മ : ഒന്നുമില്ല കൊറേ ആയില്ലേ പോയിട്ട് പിന്നെ പത്ത് മണിക്ക് രാജിയെ കാണാൻ പോണം… പിന്നെ എൻ്റെ പാസ്പ്പോർട്ട് ഒന്ന് ചെക്ക് ചെയ്യണം

ഞാൻ : എന്താ കാര്യം….

അമ്മ : പറഞ്ഞില്ലേ നിങൾ…

പപ്പ : ഇല്ല

ഞാൻ : എന്താ കാര്യം….

അമ്മ : നമ്മടെ ജോൺ അങ്കിൾ ഇല്ലെ പുള്ളിയുടെ മോൾടെ കല്യാണം ആണ് ദുബൈയിൽ വച്ച് നെക്സ്റ്റ് വീക്ക്… അപ്പോ ഞാനും പപ്പയും പോവാ….

ഞാൻ: ഞാനും വരാം …

അമ്മ : അപ്പോ ഇവളെ എന്ത് ചെയ്യും…

ഞാൻ : ഇവള് ഇവിടെ നിക്കട്ടെ വീടിന് കാവല് വേണ്ടേ

അമ്മു : കാവല് നിക്കാൻ ഞാൻ എന്താ പട്ടിയോ…. എൻ്റെ പൊറത്ത് പിച്ചി എടുത്തു….

ഞാൻ : അതിന് നിനക്ക് പാസ്പ്പോർട്ട് ഉണോട് ഡീ….

പപ്പ : എന്താ മോളെ ഇതൊക്കെ വേണ്ടേ ..

ഞാൻ : പട്ടിക്കാട്ട് കാർക്ക് ഇതൊക്കെ വല്ലതും അറിയോ….

അമ്മ : നീ വരുന്നോ അപ്പോ…

ഞാൻ : ഏയ് ഞാൻ ഒന്നും ഇല്ല .. എൻ്റെ അമറേട്ടൻ ഒറ്റക്ക് ആവില്ലേ അപ്പോ….

അമ്മു : 😌😌

പപ്പ : അപ്പോ വരുന്നില്ലല്ലോ.. അവസാനം ഇവിടെ കിടന്ന് കരയാൻ പാടില്ല ….

Leave a Reply

Your email address will not be published. Required fields are marked *