ഞാൻ : ഗുഡ് മോണിങ് പപ്പ….
പപ്പ : എന്താ വരുന്നോ…
ഞാൻ : വരുന്നു അതാ ഞാൻ വന്നത്….
പപ്പ : ലേറ്റ്സ്സ് ഗോ….
. എന്തോ എനിക്ക് അതിരാവിലെ പപ്പയുടെ കൂടെ ഉള്ള നടത്തവും തിരിച്ച് വരുമ്പോ ഉള്ള ചായ കുടിയും എല്ലാം വളരെ അധികം സന്തോഷം തരുന്നു…
ഞാൻ : പപ്പ …
എന്തോ
പപ്പക്ക് ഇപ്പൊ പുതിയ കാർ അഫ്ഫോഡേബിൾ ആണോ…. നടത്തിൻ്റെ ഇടയിൽ ഞാൻ ചോദിച്ചു …
പപ്പ : എന്താ ഇപ്പോ.അങ്ങനെ തോന്നാൻ….
ഞാൻ : അല്ല നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കുക ആണോ എന്നൊരു തോന്നൽ….
ഏയ് നീ ഇപ്പൊ.മാത്രം അല്ല എപ്പോഴും എനിക്ക് ഒരു ബുദ്ധിമുട്ടാണ്….
കാര്യം പറ പപ്പ
ഇല്ലെന്ന് എനിക്ക് വണ്ടി.വേണം ഞാൻ വാങ്ങുന്നു..
അല്ല എനിക്കൊരു സംശയം…
ഇല്ല പൈസ ഒക്കെ ഉണ്ട്
അല്ല അങ്ങനെ പൈസ ഇല്ലെങ്കിൽ
ഇല്ലെങ്കിൽ
അമ്മ പറഞ്ഞ പോലെ വല്ല ഹോട്ടലി… (അയ്യോ)
നിക്കട അവിടെ … പോത്ത് പോലെ വളർന്നിട്ടും തന്ത ഇനി. ഹോട്ടലിൽ പോണം പണിക്ക്… നിന്നെ ഞാൻ …
അമ്മു : അയ്യ .. ആൻ്റി രണ്ട് നേഴ്സറി പിള്ളേരും വന്നു കേട്ടോ….
ഞാൻ : നീ പോടീ…
അമ്മു : നീ പോടാ…
പപ്പ : ജസ്റ്റ് സ്റ്റോപ്പ് അയ്യോ രാവിലെ തന്നെ ടെൻഷൻ… കൃഷ്ണാ എൻ്റെ കോഫീ തരൂ… അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം… ദീസ് കിഡ്സ് ആർ അന്നോയിങ്…
ഞാൻ : നാണം ഇല്ലല്ലോ ഇങ്ങനെ മറ്റുള്ളവരെ ശല്യം ചെയ്യാൻ…. പപ്പയുടെ വായിന്നും കേട്ടല്ലോ
അമ്മു : ഹലോ പാതി നിൻ്റെ ആണ്… ദീസ് കിഡ്സ് എന്നാ പറഞ്ഞത്
ഞാൻ : അയ്യോ അത് എന്താ മനസ്സിലായില്ലേ … അതായത് അന്നോയിങ് കിഡ്സ് എന്ന് വച്ചാ നിങ്ങൾക്ക് അന്നൊയിങ് ആയിട്ടില്ല കിഡ്സ് വേണ്ടേ എന്നാ പപ്പ ചോദിച്ചത്…
അമ്മു : അയ്യട മനമേ…അവൻ്റെ ഒരു ഇംഗ്ലീഷ് നിന്നെ ആരാടാ മണ്ടാ ഇംഗ്ലീഷ് പഠിപ്പിച്ചത്…🤣🤣