വധു is a ദേവത 25 [Doli]

Posted by

ശ്രീ : ഞാൻ ഒന്ന് സംസാരിക്കാം ഡീ

അമ്മു : ചെയ്ത് തന്നത് തന്നെ ധാരാളം … ഞാൻ ഒരു കാര്യം പറയാം ഇതിൻ്റെ പേരിൽ എൻ്റെ ജീവിതം നശിച്ച ഞാൻ ചത്ത് കളയും… നോക്കിക്കോ 😭😭

ശ്രീ : ഇങ്ങനെ ഒന്നും പറയല്ലേ അമ്മു നീ ….ഞാൻ അവനോട് സംസാരിക്കാം.

അമ്മു : വേണ്ട എന്നല്ലേ പറഞ്ഞത് … അവൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ ആണ് സംസാരം ഞാൻ ഒരു കാര്യം പറയാം എനിക്ക് എങ്ങാനും ഇന്ദ്രനെ നഷ്ട്ടപ്പെട്ട പിന്നെ നോക്കിക്കോ പറഞ്ഞേക്കാം…

ശ്രീ : നീ ഒന്ന് അടങ്ങ് പെണ്ണേ… ഹൊ ദൈവമേ മിണ്ടാതെ എറണാകുളത്ത് തന്നെ നിന്നാ മതി ആയിരുന്നു…

അമ്മു : അതാവുമ്പോ നിനക്ക് നിൻ്റെ കാമുകൻ്റെ കൂടെ കറങ്ങി നടക്കാല്ലോ … എടി എന്തിനെടി എനിക്ക് നിങ്ങളൊക്കെ …എൻ്റെ ജീവിതം നശിപ്പിക്കാൻ… ആണോ

ശ്രീ : ഞാൻ എന്ത് ചെയ്തിട്ടാ നീ എന്നോട് ചാടുന്നത് ഹെ…

അമ്മു: അല്ല എല്ലാം എൻ്റെ തെറ്റാ അച്ച പലവട്ടം പറഞ്ഞതാ നിൻ്റെ അമ്മയുടെ വീട്ടുകാർ ഒക്കെ അൽപ്പാബുദ്ദികാർ ആണ് അടുപ്പിക്കാൻ കൊള്ളതില്ല എന്നൊക്കെ ഞാൻ കേട്ടില്ല …

ശ്രീ : 🤭 എല്ലാരും അങ്ങനെ അല്ല കേട്ടല്ലോ… ഡീ അമ്മു ഇത് കേക്ക്…. നീ കേക്കുന്നുണ്ടൊ….

അമ്മു : പറഞ്ഞ് തൊലക്ക്

ശ്രീ : എടി ഞാൻ സോൾവ് ആക്കി തരാം നീ ചുമ്മാ ഇരിക്ക്…

അമർ: ഹലോ ആളുണ്ടോ

അമ്മു : വന്നോ

അമർ മിണ്ടാതെ പേഴ്സ് എടുത്ത് തിരിഞ്ഞ് നടന്നു….

അമ്മു : ടാ

എന്താ വക്കാലത്ത് പറയാൻ ആണെങ്കിൽ ഞാൻ ഇല്ല മതി ആയി നീ കാരണം അവൻ എന്തൊക്കെ ഒന്ന് അനുഭവിച്ച് കഴിഞ്ഞു…. ഇനി നിന്നെ സപ്പോർട്ട് ചെയ്യാൻ എനിക്ക് പറ്റില്ല….

അമ്മു : ഞാനും വരട്ടേ

എങ്ങോട്ട്

നീ ഇപ്പൊ അവൻ്റെ ആടുത്തെക്ക് അല്ലേ പോവുന്നത് ….

അല്ല എനിക്ക് ക്ളാസ്സ് ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *