ഇങ്ങനെ ഒന്നും പറയല്ലേ ടാ
നിൻ്റെ ഈ കള്ള കരച്ചിൽ ഒന്നും എനിക്ക് കേക്കണ്ട കേട്ടല്ലോ എന്താ കാര്യം പറ
ഇങ്ങോട്ട് വാ എനിക്ക് കാണണം
എന്തിന് തപ്പഴേ അടിക്കാൻ പറ്റാത്തത് തരാൻ ആണോ
എന്തിനാ എന്നെ വിഷമിപ്പിക്കുന്നത്
പ്പ…. സ്നേഹത്തോടെ സംസാരിക്കാൻ വന്ന എൻ്റെ നെഞ്ചത്ത് കേറിയിട്ട് ഇപ്പൊ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പാടില്ല അല്ലേ…
സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്
ശെരി ആയിക്കോട്ടെ … ഇപ്പൊ ഞാൻ എന്ത് വേണം
വാ ഇങ്ങോട്ട്
പറ്റില്ല അപ്പോ ശെരി പിന്നെ എന്നെ ഇനി വിളിക്കണം എന്നില്ല …. അപ്പോ ശെരി …. വിധി ഉണ്ടെങ്കിൽ ഇനി കാണാതെ ഇരിക്കട്ടെ….
ഇന്ദ്ര….
കോൾ എൻ്റട്….
. . ശ്രീ കോളിങ്
അമ്മു : എന്താ ഡീ
ശ്രീ : എന്തായി
അമ്മു : നിങ്ങളൊക്കെ കാരണം എൻ്റെ ജീവിതം പോയി …. ഇപ്പൊ.എല്ലാർക്കും സന്തോഷം ആയോ…
ശ്രീ : എന്താ ഡീ കാര്യം…തെളിച്ച് പറ
അമ്മു : അവൻ അവിടെ ഇല്ലെ ചെറ്റ അവനെ എൻ്റെ കൈയ്യിൽ കിട്ടിയാ കൊന്നു കളയും ഞാൻ….
ശ്രീ : എന്താ ഡീ
അമ്മു : എടി അവനെ കഞ്ചാവ് കൈയ്യിൽ വച്ചിട്ട് ആണ് പോലീസ് പിടിച്ചത് ഇന്ദ്രൻ ആണ് അവനെ അവിടെ നിന്ന് കൊണ്ട് വന്നത്…. പാവം അവനെ ഞാൻ എന്തൊക്കെ പറഞ്ഞു അറിയോ ….
ശ്രീ : എന്തൊക്കെ ആണ് പറയുന്നത് വിഷ്ണു ആണോ കഞ്ചാവ് കൈയ്യിൽ വച്ചത്
അമ്മു : അല്ല അവൻ്റെ തന്ത … എന്തേ ജീവിതം തീർന്നു ….
ശ്രീ : എന്താ കാര്യം …
അമ്മു : എടി അവൻ വീട്ടീന്ന് ഇറങ്ങി പോയി… ഇവിടെ അച്ചയും അങ്കിളും ഒക്കെ നല്ല ദേഷ്യത്തിൽ ആണ് നോക്കിക്കോ ചിലപ്പോ അച്ച അങ്ങോട്ട് വന്ന് വായിൽ തോന്നിയത് വിളിച്ച് പറയും….
ശ്രീ : നിക്ക് ഞാൻ അവനെ വിളിച്ച് സംസാരിക്കാം…
അമ്മു : വേണ്ട ഇനി നിൻ്റെ വക്കാലത്ത് കൂടെ ഇതിൽ വേണ്ട….