അമ്മു : ഇല്ല ഇവിടെ കുഴപ്പം ഒന്നും ഇല്ല ശെരി ഇല്ല അവന് വഴക്കൊന്നും ഇല്ല ദേ വന്നു…. കൊടുക്കാം….. ഇന്നാ ടാ അമ്മ
ഞാൻ : ഹലോ …
ആൻ്റി : മോനെ സാരം ഇല്ലടാ പോട്ടെ
ഞാൻ : ഇതൊക്കെ എന്ത് ആൻ്റി ആൻ്റി സങ്കടപ്പെടണ്ട …
ആൻ്റി : നിൻ്റെ അങ്കിൾ വീട്ടിൽ വന്ന് ഇങ്ങനെ അന്തം വിട്ട് കുന്തം മിഴുങ്ങിയ പോലെ ഇരിക്കുന്നത് കണ്ടെ പെട്ടെന്ന് വെറഞ്ഞ് ചാടി കേറി കാറിൻ്റെ കി എടുത്ത് വെളിയിലേക്ക് പോവാൻ തുടങ്ങി
ഞാൻ : എങ്ങോട്ട്
ആൻ്റി : വേറെ എങ്ങോട്ട് എൻ്റെ ചേട്ടൻ്റെ വീട്ടിലോട്ട് തന്നെ അവരെ ഒക്കെ കത്തിക്കും കാണിച്ച് കൊടുക്കാം എന്നൊക്കെ പറഞ്ഞ്
ഞാൻ : അയ്യോ എന്നിട്ട്….
ആൻ്റി : എന്നിട്ട് ഞാൻ ഓരോന്നും പറഞ്ഞ് നൈസ് ആയി ഒഴിവാക്കി…
ഞാൻ : കൊള്ളാം …
അമ്മു : അച്ച പോവണം ആയിരുന്നു രണ്ട് കേക്കണം അവരൊക്കെ…
ഞാൻ : ചുമ്മാ ഇരി ഇനി അടുത്ത കുഴപ്പം ഉണ്ടാക്കാൻ…
ആൻ്റി : ശെരി ശെരി എൻ്റെ ചക്കരക്ക് അപ്പോ വിഷമമില്ലല്ലോ അല്ലേ
ഞാൻ : ഇല്ലെന്ന്….നാളെ വൈകുന്നേരം വരില്ലേ…
ആൻ്റി : പിന്നെ…. വരാം വരാം…👍
ഞാൻ : ഗുഡ് നൈറ്റ് മഹിക്കുട്ടി…
ആൻ്റി: ഗുഡ് നൈറ്റ്…കുട്ടാ…😀
ഞാൻ : എന്ത് പറഞ്ഞു മമ്മി ഇത്ര നേരം….
അമ്മു : എന്ത് പറയാൻ ഒരേ വിഷമം അമ്മ കാരണം ആണോ നിനക്കും അങ്കിളിനും ആൻ്റിക്കും ഒക്കെ വിഷമവും നാണക്കേടും ഒക്കെ ഉണ്ടായത് എന്ന് അമ്മക്ക് ഒരു….
ഞാൻ : അത് എങ്ങനെ ആൻ്റി കാരണം ആവുന്നത്… അയ്യേ …
അമ്മു : അല്ല അമ്മയുടെ തോന്നൽ ആണ് ഇങ്ങനെ ഒക്കെ….
ഞാൻ : അതൊക്കെ പോട്ടെ … ഞാൻ കോട്ടുവാ വിട്ടു
അമ്മു : ഉറക്കം വരുന്നോ
ഞാൻ : ഉം ഇന്നലെ വണ്ടി കൊണ്ട് പാലക്കാട് ഞാൻ പോയി എന്നിട്ട് തിരിച്ച് വന്നപ്പോ തന്നെ ഉച്ച ആയി…. യാഡിൽ വന്ന പുതിയ വണ്ടി ഞാൻ ഇത് വരെ പെരുമാറിയിട്ടില്ലായിരുന്നു ഇന്നലെ അതാ വന്നത് അപ്പോ പിന്നെ ഞാൻ തന്നെ കൊണ്ട് പോയി….