ശെരി പോയിട്ട് വാ ആൻ്റിയോട് തിരക്കി എന്ന് പറ കേട്ടോ…
പപ്പ : എന്താണ് ഇവിടെ സംസാരം
ഞാൻ : ഇവൻ നാളെ വീട്ടിൽ പോവാ
പപ്പ : എന്താ കാര്യം
അമർ: ഒന്നുമില്ല മാമ കൊറേ ആയില്ലേ പോയിട്ട് അതാ …
പപ്പ : നാളെ വരോ
അമർ: തിങ്കളാഴ്ച വരാം….
പപ്പ : എന്താ അത്ര ദിവസം ….
അമർ: ഒന്നുമില്ല ചുമ്മാ…
പപ്പ : ശെരി ശെരി സൂക്ഷിച്ച് പോയിട്ട് വാ രൂബിയോട് അന്വേഷണം പറ ഇങ്ങോട്ട് കാണാറില്ലല്ലോ ഇപ്പൊ…
അമർ: പറയാം മാമ…
ഞാൻ : പപ്പ നാളെ നമ്മൾ എപ്പോ ആണ് പോവുന്നത്….
പപ്പ : മറ്റാന്നാ ശനി ഓഫീസ് ലീവ് ആണ് നാളെ ഇച്ചിരി തിരക്ക് കാണും വൈകീട്ട് പോയാപ്പൊരെ
ഞാൻ : മതി… അത് മതി
പപ്പ : രാവിലെ എന്നെ ഓഫീസിൽ ഡ്രോപ്പ് ചെയ്തേക്ക് ഉച്ച കഴിഞ്ഞ് നിങൾ വന്നാമതി അങ്ങോട്ട്
ഞാൻ : എല്ലാം പപ്പ പറയുന്ന പോലെ…
പപ്പ : നാളെ ഒപ്പിട്ട് വണ്ടി ബുക്ക് ആയാ പിന്നെ ഈ വിനയം അതോടെ തീരും…
അമർ: അത് ഒറപ്പല്ലെ….
പപ്പ : ശെരി ശെരി കേറി പോ രണ്ടും സമയം ആയി….
ഗുഡ് നൈറ്റ് പപ്പ
ഗുഡ് നൈറ്റ് മാമ
ശെരി ഗുഡ് നൈറ്റ്….
. . അമർ : എന്തായി പ്രശ്നം ഒക്കെ തീർന്നോ
ഞാൻ : പിന്നെ എപ്പോഴേ തീർന്നു….
നിനക്ക് വട്ട് അവൾക്ക് മുഴു വട്ട്….
ബ്രോ ഒരു വട്ടന് വേറെ ഒരു വട്ടുള്ള സാധനമെ സെറ്റ് ആവൂ…കേട്ടോ…. അതാണ് പ്രകൃതി നിയമം….
ശെരി പോ ഗുഡ് നൈറ്റ്….
ഗുഡ് നൈറ്റ് മൈ ചേട്ടാ…
നല്ല മഴ അനിയൻ പോയി മുള്ളിയിട്ട് ഉറങ്ങാൻ നോക്ക്….
നീ പോടാ പട്ടി ചേട്ടാ…
. .
അമ്മു (ഫോണിൽ) : ശെരി അമ്മ ആണോ അയ്യോ എന്നിട്ട്
ഞാൻ : 🤨