ഞാൻ : ശെരി ആണ് ഒരുപാട് ദുഷ്ട്ട ശക്തികൾ ഞങളെ ഇങ്ങനെ കണ്ണ് വെക്കുന്നുണ്ട്…
അമ്മ അടുക്കളിൽ പോയി കടുകും വറ്റൽ മുളകും ഉപ്പും കൂടെ കൊണ്ട് വന്ന് എന്നെയും അമ്മുവിനെയും ചുറ്റി ഇട്ടു….ഇതോടെ എല്ലാം തീരട്ടെ…
ഞാൻ : ഇങ്ങ് തന്നേ ഞാൻ കൊണ്ട് കത്തിക്കാം…
അങ്ങനെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്ത് പോയി ഞാൻ ശ്രീജയയെ വിളിച്ചു….
ശ്രീ : ഹലോ
ഞാൻ : പറ ഡാർലിങ്
എവിടെ ആണ് സാർ
ഞാൻ വീട്ടിൽ
എ നീ ഇന്ന് വരില്ല എന്നാണല്ലോ അമ്മു പറഞ്ഞത്
ചുമ്മാ ഫൺ ഫൺ…നിൻ്റെ വീട്ടിലാരോ എന്നെ തല്ലും കൊല്ലും എന്നൊക്കെ പറഞ്ഞല്ലോ എന്താ സംഭവം….
അത് എന്ത് പറയാനാണ് അതൊക്കെ ഓരോ ചൂടിൽ അങ്ങ് പറയുന്നത് അല്ലേ…
എന്താ സംഭവിച്ചത്
ഞങ്ങൾ ചേച്ചിയെ കൊണ്ട് വീട്ടിലേക്ക് വന്നു…. പിന്നെ ഞാൻ ആണ് അവളോട് നീ വരുന്ന സമയത്ത് പോയ മതി എന്ന് പറഞ്ഞത്
.എന്നിട്ട്
ഉച്ച ആവുമ്പോ സംഭവം അറിഞ്ഞു…
എന്ത്
ഇന്നാ പോലെ എൻ്റെ അച്ഛൻ്റെ മില്ലിലെ ഒരു അമ്മാവൻ ഉണ്ടെ പുള്ളി ഇന്നലെ മുളകും അങ്ങനെ എന്തൊക്കെയോ എടുത്തിട്ട് വരുന്ന വഴി പോലീസ് പിടിച്ചു അപ്പോ ആണ് അയാള് വിഷ്ണു നിക്കുന്ന കണ്ടത് പോലീസ് പിടിച്ച് തല്ലുന്നതും നീ കൂടെ നിക്കുന്നതും പിന്നെ പോടുപ്പും തൊങ്ങലും വച്ച് അയാള് ഓരോന്ന് വന്ന് അച്ഛൻ്റെ അടുത്ത് പറഞ്ഞു അച്ഛൻ അമ്മയെ വിളിച്ച് പറഞ്ഞു ആകെ സീൻ ആയി ….
ഓകെ ഓക്കേ
ഇത് അറിഞ്ഞ അമ്മായി ഇവൻ്റെ അമ്മ അമ്മുനേ എന്താ ഏതാ എന്ന് പോലും നോക്കാതെ ഒരേ കണ്ണ് പൊട്ടുന്ന ചീത്ത…
അല്ല അത് എങ്ങനെ ശെരി ആവും ഞാൻ അവിടെ നിന്ന കൊണ്ട് മാത്രം ഞാൻ ആവോ അവനെ തല്ലിച്ചത്
അത് എന്താ വചാലെ നീ അന്ന് എന്നോട് പറഞ്ഞില്ലേ എന്നെയും വിഷ്ണുവിനെയും ഒന്നും ഇഷ്ട്ടം അല്ല എന്ന് പറഞ്ഞത്