വധു is a ദേവത 25 [Doli]

Posted by

അമ്മ : അതാണ് എൻ്റെ മോൻ എനിക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല….

പപ്പ : അതല്ലേ ഞാൻ ചെക്ക് വച്ചത്….

അമ്മ : അപ്പോ നിങ്ങൾക്ക് ബുദ്ധിയെ ഇല്ലാതെ ഉള്ളൂ കുരുട്ട് ബുദ്ധി ആവശ്യത്തിന് ഉണ്ട്…..

പപ്പ : അതെന്താ അങ്ങനെ ഒരു സംസാരം….

അമ്മ : പിന്നെ അവൻ്റെ വലയിൽ വീണ നിങ്ങളെ ഞാൻ ബുദ്ധിമാനേ എന്ന് വിളിക്കാം….

പപ്പ : തനിക്ക് സന്തോഷം ഇല്ലെ നമ്മൾ പുതിയ വണ്ടി വാങ്ങുന്നത്…

ഞാൻ : അമ്മയെ മൈൻഡ് ചെയ്യണ്ട പപ്പ അമ്മ പിശുക്കി ആണ്..

അമ്മ : അതെ ടാ പിശുക്കി തന്നെ എൻ്റെ കാർഡ് എവിടെടാ ഗോവയ്ക്ക് പോവുംബോ കൊണ്ട് പോയത്….

ഞാൻ : അതിൽ ഇനി അഞ്ച് രൂപയെ ഉള്ളൂ എല്ലാം ഞാൻ വലിച്ചു… 🥱😂

അമ്മ : കൊള്ളാം മോനെ…. 😢.

പപ്പ : അപ്പോ ഭർത്താവും ഭാര്യയും മണ്ടനും മണ്ടിയും തന്നെ അപ്പോ… 😌

അമ്മ : 😠

പപ്പ : അല്ല ഞാൻ എന്നെ ആണ് പറഞ്ഞത്… സോറി…

അമ്മ : ഫൂഡ് പറഞ്ഞോ

പപ്പ : പറഞ്ഞു

അമ്മ : ശെരി.. … . .

ഞാൻ മുറിയിലേക്ക് കേറി പോയി…

സോറി എന്നെ കണ്ടതും അമ്മു ഓടി എൻ്റെ അടുത്തേക്ക് വന്നു….

സ്റ്റോപ്പ്….എന്താ

സോറി

ഉം ശെരി…

അമ്മു എന്നംടെ മേലേക്ക് ചാടി കേറി….

താഴെ ഇറങ്ങിക്കേ….

എന്താ

ഐ അം സോറി ഇനി നമ്മൾ ഒരു ഗാപ്പിട്ട് പെരുമാറുന്നത് ആണ് നല്ലത്

എന്തിനാ ഇന്ദ്ര ഇങ്ങനെ ഒക്കെ പറയുന്നത്

പറയണം അമ്മു നിൻ്റെ കുടുംബക്കാരുടെ വാക്ക് കേട്ട് എന്ന് നീ എൻ്റെ നേരെ ഷൗട്ട് ചെയ്തോ യു ലോസ്റ്റ് മൈ റസ്പെക്റ്റ്… പിന്നെ നീ എന്നെ തല്ലാൻ കൈ ഓങ്ങി അതും ഞാൻ ചെയ്യാത്ത കാര്യത്തിന് ദേയർ യു ലോസ്റ്റ് മൈ ലവ്….

ഐ ആം സോറി ഡാ എന്നോട് ക്ഷമിക്കിക്കില്ലെ നീ …

Leave a Reply

Your email address will not be published. Required fields are marked *