വധു is a ദേവത 25 [Doli]

Posted by

അമ്മ : നിങൾ മിണ്ടരുത് കള്ളും കുടിച്ച് പിള്ളേരോട് ബെറ്റും വച്ച് ഫോണിൽ കൂടെ കരഞ്ഞൊണ്ട് മനുഷ്യനെ സമാധാനം നശിപ്പിച്ചിട്ട്… അങ്ങേരുടെ ഒരു വെല്ലുവിളി… ലക്ഷങ്ങൾ പോട്ടും അറിയോ….

ഞാൻ : അയ്യേ പപ്പ കരഞ്ഞോ

പപ്പ : അത് അയാള് ആലങ്കാരികമായി പറഞ്ഞതാ…. ഞ ഞാൻ ഒന്ന് റിക്വസ്റ്റ് ചെയ്തു അത്ര തന്നെ …

അമ്മ : ഞാൻ അന്നെ നിങ്ങളോട് പറഞ്ഞതാ ഇവനും ആയി അതികം കമ്പനി വേണ്ട എന്ന്….

ഞാൻ : അതെ വണ്ടി വേണ്ടങ്കിൽ വേണ്ട ചുമ്മാ ഒരു കുഴപ്പം ഉണ്ടാക്കണ്ട….എൻ്റെ വിധി ആണ് എല്ലാവരുടെയും പ്രാക്ക് കേക്കാൻ ….

അമ്മ : ഓ തൊടങ്ങി…. അവൻ്റെ ഒരു ….

പപ്പ : പാവം എൻ്റെ കൊച്ച് ഈ അമ്മക്ക് ഒരു സ്നേഹവും ഇല്ല

ഞാൻ : സത്യം ഞാൻ അത് മനസ്സിലാക്കാൻ വൈകി പപ്പ…. പപ്പ : എന്തായാലും..നമ്മൾ ഇനി പിന്മാറുന്നില്ല ഒരു തരം രണ്ട് തരം

ഞാൻ : മൂന് തരം….

അമ്മ : അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു ആവശ്യം ഉണ്ട്

പപ്പ : എന്താ

അമ്മ : ഒന്നല്ല രണ്ട്

ഞാൻ : പറ അമ്മ…

അമ്മ : നിങ്ങടെ വണ്ടി എനിക്ക് തരണം പിന്നെ പുതിയ വണ്ടി വെള്ള ആക്കണം….

പപ്പ : ഡൺ 👍

അമ്മ : ഇനി ഒരു വണ്ടിയുടെ കാര്യം പരഞ്ഞ് ഇങ്ങോട്ട് ആരും വരണ്ട കേട്ടല്ലോ….

ഞാൻ : ആലോചിക്കാം

പപ്പ : ഇനി വണ്ടിയും കിണ്ടിയും ഒന്നും ഇല്ല …

അമ്മ : നാണം ഇല്ലല്ലോ ഇത് പറയാൻ പിന്നെ നിങൾ ഇവനും ആയി ഉള്ള കമ്പനി നിർത്തിക്കോ….

പപ്പ : അതൊന്നും പറ്റില്ല താൻ പോടോ…

ഞാൻ : അതെ ഈ അമ്മക്ക് പപ്പ പുതിയ വണ്ടി എടുക്കുന്നത് ഇഷ്ട്ടം അല്ല അതിൻ്റെ ആണ്….

പപ്പ : അസൂയ ആണ് ….ഉണ്ടക്കണ്ണ് നോക്കിക്കെ വെളിയിൽ ചാടും ഇപ്പോ….

Leave a Reply

Your email address will not be published. Required fields are marked *