കണ്ടോ അമ്മ അവളുടെ തനി രൂപം വരുന്നത്….മഹി ആൻ്റി തന്നെ….
അമ്മ : ശെരി. ആണ് ഇത് കടിക്കോ
കഠിക്കോ എന്നോ ഞാൻ. തന്നെ പേടിച്ചാണ് കഴിയുന്നത് ഇവിടെ ഇവളുടെ മുഖ്യ എതിരാളി ഞാൻ അല്ലേ
അമ്മ : അയ്യോ പാവം എൻ്റെ മോൻ…..
അതെ അമ്മ പാവം ഞാൻ….😭
അമ്മ : മോനെ നിൻ്റെ കാഞ്ഞബുദ്ധി തന്നെ എത്ര ഈസി ആയിട്ട കുതിതിരിപ്പ് ഉണ്ടാക്കിയത്…..
അമ്മു : ദുഷ്ട്ടൻ ആണ് ആൻ്റി ഇവൻ……
ഇഹി ഹ്
അമ്മ : നല്ല ഇളി …..
എന്തോന്ന് ഇങ്ങ് വന്നെ കൃഷ്ണ കുട്ടി
ഞാൻ അമ്മയെയും വലിച്ച് കൊണ്ട് ബെഡിലേക്ക് മറിഞ്ഞു…..
അമ്മു : ഞാനും ഉണ്ട് ഞാനും ഉണ്ട്…..
അമ്മു ചിരിച്ചോണ്ട് വന്ന് എൻ്റെ മേലെ ചാടി
അയ്യോ കൊടല് വെളിയിൽ വന്നേ…..
അമ്മു : വരട്ടേ അല്ലെങ്കിൽ ഞാൻ വലിച്ചൂരും
ഞാൻ അവളെ മറിച്ചിട്ട ശേഷം കവിളിൽ ഉമ്മ കൊടുത്തു…..
അമ്മു : ആൻ്റി….
അമ്മ : ആ
അമ്മു : ഇതാണ് എൻ്റെ ഹാപ്പിനെസ്സ് ആൻ്റിയുടെ മോൻ…..
അമ്മ : ഭാര്യക്ക് മാത്രമേ ഉള്ളോ നമ്മക്ക് ഒന്നും ഇല്ലെ ഉമ്മ….
അമ്മക്ക് ഇല്ലാത്ത ഉമ്മ എന്ത് ഉമ്മ ദേ വന്നു….. ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി ഉമ്മ കൊടുത്തു….
അമ്മ എന്നെയും ഉമ്മ വച്ചു….
അമ്മു : ഞാനും തരാം
എന്നാ രണ്ടും കൂടെ താ ഒരു പിക് എടുക്കട്ടെ
അത് കലക്കും
അവര് രണ്ട് പേരും കൂടെ എന്നെ ഉമ്മ വച്ചു അത് ഞാൻ ഫോട്ടോ എടുത്ത് വച്ചു…..
ഞാൻ അത് ഞങളുടെ ഗ്രോപിൽ ഇട്ടു…..
വീണ്ടും ഞങൾ ഓരോന്നും പറഞ്ഞ് തല്ലിയിലുമിടിച്ചും സ്നേഹിച്ചും ഒക്കെ സമയം കളഞ്ഞു
വൈകുന്നേരം ഞങൾ പൊറത്തോക്കെ പോയി രാത്രി തിരിച് വന്നു
പപ്പ ഉമ്മറത്ത് തന്നെ ഉണ്ട്….
രാവിലെ ആവശ്യം ഇല്ലാതെ എന്നെ ചീത്ത പറഞ്ഞിട്ട് ഒരു ഒത്തു തീർപ്പിന് ഞാൻ തയാറല്ല….
ഒന്ന് നിന്നെ