അമ്മു : അവന് ഇച്ചിരി ബ്രില്ലിയൻസ് കൂടുതൽ ആണ് അപ്പോ ഇട്ട് വാങ്ങാൻ പറ്റില്ല കേട്ടോ…..
ഞാൻ : ശ്രീ കാൻ ഐ ഗെറ്റ് യൂവർ നമ്പർ…
അമ്മു : ഞാൻ തരാം വീട്ടിൽ പോയിട്ട് പോരെ….
ഞാൻ : ഒക്കെ…
അമ്മു : ശെരി നീ വാ ശ്രീ….
ഇവൾ ആരാണ് ചുമ്മാ പോലീസ് കാരെ പോലെ ഓരോന്ന് ചോടിച്ചൊണ്ട് ജസ്റ്റ് നീട് സം ഇൻഫോസ് മാൻ…..
ലേറ്റസ്സ് സീ….
അങ്കിളിൻ്റെ വണ്ടി വന്നു….പെട്ടന്ന്….
മോനെ എപ്പോ എത്തി….നിങൾ വന്നു എന്ന് പറഞ്ഞു…അതാ ഞാൻ വന്നത്
അയ്യോ എന്തിനാ അങ്കിൾ വന്നത് ഹേ ബുദ്ധിമുട്ടായി അല്ലേ….
എന്ത് ബുദ്ധിമുട്ട് മോനെ എൻ്റെ മോനും മോളും വരുമ്പോ പിന്നെ ഞാൻ വേണ്ടെ ഇവിടെ…..
അത് നന്നായി അങ്കിളിനെ കാണണം എന്ന് വച്ച് ഇരിക്കുവായിരുന്നു….ഞാൻ
അച്ചെ അമ്മു ഉള്ളിൽ നിന്നും വന്നു ….
ദാ ദാ വന്നു ഒരു കാര്യം ഒരാളുടെ അടുത്ത് സംസാരിക്കാൻ പറ്റില്ല കഷ്ടം ആണ് അങ്കിളെ ഇവളുടെ കാര്യം….
നീ പോടാ ഞാൻ എൻ്റെ അച്ചടെ അടുത്ത് അല്ലേ സംസാരിക്കാൻ വന്നത്
അങ്കിൾ ഇവളെ പോവാൻ പറ….ഞാൻ പറഞ്ഞു
മോളെ നീ പോ ഞങൾ ഒന്ന് സംസാരിക്കട്ടെ…. അങ്കിൾ പറഞ്ഞു….
ഓഹോ ഇപ്പൊ അങ്ങനെ ആയി അല്ലേ….നിന്നെ കാണിച്ച് തരാടാ അവൾ ചാടിതുള്ളി പറഞ്ഞു…
കണ്ടോ അങ്കിൾ ഇവൾ ഇങ്ങനെ തന്നെ വെറുതെ എന്നെ ദ്രോഹിക്കും….
അങ്കിൾ : ആണോ മോളെ….
അമ്മു : ചുമ്മാ അച്ച കള്ളൻ ആണ് ഇവൻ….
അങ്കിൾ: ചുമ്മാ ഒന്നും ആയിരിക്കില്ല നീ അല്ലേ ആള് നീ പോ ഞങൾ ഒന്ന് സംസാരിക്കട്ടെ….
അമ്മു : എൻ്റമ്മോ എങ്ങനെ ആണോ എല്ലാരെയും ഇങ്ങനെ കൈയ്യിൽ എടുക്കാൻ പറ്റുന്നത്..
കുറച്ച് നേരം അങ്കിളും ആയി സംസാരിച്ച് ഉള്ളിലേക്ക് പോയി….
കഴിഞ്ഞോ സംസാരം ഒക്കെ … ആൻ്റി ചോദിച്ചു…….
എന്താ ചേട്ടാ ഇവൻ പൈസ പോവുന്ന വല്ല പണിയും ആണോ പറഞ്ഞത്….അമ്മ ചോദിച്ചു…