ഹാ എന്താ…. ബൂസ്റ്റ് ഈസ് ദി സീക്രെട് ഓഫ് മൈ എനർജി.
ഹ്മ്മ് എനർജി ഞാൻ ഇന്നലെ കണ്ടായിരുന്നു.
അവളുടെ ആ പറച്ചിലിൽ ഞാൻ വല്ലാണ്ടായി. രാവിലത്തെ മൂഡ് മൊത്തം ഒറ്റ ഡയലോഗിൽ അവൾ തീർത്തു. എന്റെ മുഖത്തിന്റെ മാറ്റം കണ്ടു ആവൾ എന്റെയടുത്തു വന്നു.
ടാ പോട്ടെ…… ഞാൻ …. ഞാൻ ഇന്നലെ….ഞാൻ നന്നായി പേടിച്ചെടാ…. ഇത് ഇപ്പോൾ എന്റെ വായിൽന്നു അറിയാതെ വന്നതാ . സോറിഡാ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.
എങ്കിലും എനിക്ക് അവളോട് ഒരു സോറി പോലും പറയാൻ ആയില്ല. സത്യത്തിൽ ഇന്നലെ ഞാൻ ഒരു വന്യമൃഗമായി മാറിയിരുന്നു. അവൾ പ്രതികരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ…. എനിക്ക് അത് ഓർക്കാൻ പോലും പറ്റുന്നില്ല. ഞാൻ അവളുടെ മുഖം കൈയിൽ കോരി എടുത്തു അവളുടെ തിളങ്ങുന്ന കണ്ണിലേക്കു നോക്കി സോറി ഡി ഞാൻ ഇന്നലെ….
അത് വിടെടാ ചെക്കാ…. നീ മനസ്സിൽ സ്നേഹവും നന്മയുമൊക്കെയുള്ളവനാ എനിക്ക് അത് ഇന്ന് രാവിലെ തന്നെ മനസിലായി.നീ എന്നെ കെട്ടിപിടിച്ചപ്പോൾ കിട്ടിയ ആ ഒരു സുരക്ഷിതത്വം ഉണ്ടല്ലോ, അത് ഏത് പെണ്ണും കൊതിക്കുന്നതാ, എന്റെ വീട്ടിലെക്കാളും സേഫ്റ്റി ഇവിടെ നിന്റെ കൂടെ നിൽക്കുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്. എനിക്ക് അത് മാത്രം മതി. ഞാൻ പോട്ടെ.
അവൾ എന്നെ വിട്ടു മാറി പോവാൻ ഇറങ്ങി പക്ഷെ രണ്ടു സ്റ്റെപ് വെച്ച ശേഷം അവൾ വീണ്ടും വന്നെന്നെ കെട്ടിപിടിച്ചു.
താങ്ക്യൂ ഞാൻ ഒന്ന് പുഞ്ചിരിക്കുകയല്ലാതെ ഒന്നും ചെയ്തില്ല.
ഷീലേച്ചിയുടെ ചക്കകേസിലെ വിചാരണ ഒക്കെ കഴിഞ്ഞു. ഇപ്പോൾ ആരും ഇല്ലാത്തപ്പോൾ ഞാനും പൂജയും കാമുകി കാമുകന്മാരെ പോലെ പറമ്പിലും മുറിയിലുമൊക്കെ നടന്നു. ഞാനും അവളും നല്ല മാച്ച് ആണെന്ന് ഷീലേച്ചി ഇടയ്ക്ക് വന്നു പറയാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ ഒന്നിക്കേണ്ടത് ഇപ്പോൾ ചേച്ചിയുടെ ആവശ്യം ആണെന്നപോലെയായി കാര്യങ്ങൾ. അതാണ് അവർക്കും നല്ലത്. മുത്തശ്ശൻ ഇടയ്ക്കൊക്കെ ഞങ്ങളെപറ്റി ഒരോ ചൂണ്ട എന്റടുത്തു ഇടാറുണ്ടായിരുന്നു. പക്ഷെ ഞാൻ ഇതുവരെയും ഒന്നും തുറന്നു സമ്മതിച്ചിട്ടില്ല. പൂജ അവളുടെ മനസ്സിലുള്ളത് എന്നോട് ഒഴിച്ചു ബാക്കി എല്ലാവരോടും തുറന്ന്പറഞ്ഞു. പക്ഷെ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എന്റെ മനസ്സിൽ മൊത്തം റോസമ്മയായിരുന്നു. അവളുടെ കണ്ണുകൾഎല്ലാം മറന്നുള്ള ആ ഉറക്കം എല്ലാം ഇപ്പോഴും മനസിലുണ്ട്. ഞാൻ അത് പൂജയോട് തുറന്നുപറഞ്ഞു. സത്യങ്ങൾ മൂടിവെക്കാതെ തുറന്നുപറയുന്നത് തന്നെയാണ് നല്ലത് എന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു. പൂജ എല്ലാം കേട്ടിട്ടും എന്നോട് അകൽച്ച ഒന്നും കാണിച്ചില്ല. ഇപ്പോഴും എന്നെ തന്നെയാണ് ഇഷ്ടം എന്നതാണ് അവളുടെ നിലപാട്. തിരിച്ചുകിട്ടില്ല എന്നറിയാമെങ്കിലും അവൾ എന്നെ സ്നേഹിക്കുന്നുണ്ട് ഉയരങ്ങളിലുള്ള മഴയെ കാത്തിരിക്കുന്ന ഒരു വേഴാമ്പലിനെപോലെ .