ഹലോ..റൂമിൽ……. പോണില്ലേ …?
പാതിഉറക്കത്തിൽ കണ്ണുപോലും തുറക്കാതെ അവൾ എന്നെ ഒന്നുകൂടി കെട്ടിപിടിച്ചു
പോണോ…..
ഹ്മ്മ്….പോണം…..ചെല്ല്. ഞാൻ അവളെ പറഞ്ഞുവിടാൻ നോക്കി. കുറച്ചുകഴിഞ്ഞാൽ ഷീലേച്ചി വരും. മുത്തശ്ശിയാണ് അവളോട് കിടക്കാൻ പറഞ്ഞതെങ്കിലും എന്റെ മനസിൽ ചേച്ചി എന്ത് വിചാരിക്കും എന്നൊരു തോന്നൽ ഉണ്ടായിരുന്നു. പെട്ടെന്ന് വാതിലിൽ മുട്ടുന്ന കേട്ട് ഞങ്ങൾ ഞെട്ടികൊണ്ട് പരസ്പരം നോക്കി. സമയം 6 ആയി. എനിക്കുള്ള ചായയുമായി ഷീലേച്ചി വന്നിരിക്കുന്നു. പൂജയാണെങ്കിൽ അരയ്ക്ക് മുകളിൽ ഇപ്പോഴും ആ ബ്രാ മാത്രം ധരിച്ചാണ് നിൽക്കുന്നത്.വീണ്ടും മുട്ടുകേട്ടത് കൊണ്ട് ഞാൻ വിളികേട്ട്
ദാ… വരുന്നു… പൂജയോട് ടീ ഷർട്ട് ഇട്ടു കട്ടിലിൽ കയറി കിടക്കാൻ പറഞ്ഞു ഞാൻ വാതിൽ തുറന്നു. എല്ലാം ശടപടെ ശടപടെ എന്നായിരുന്നു. അകത്തുകയറിയ ഷീലേച്ചി കാണുന്നത് എന്റെ കട്ടിലിൽ കിടന്ന് ഉറങ്ങുന്ന പൂജയെയും താഴത്തെ പായയിൽ എന്റെ ബെഡ്ഷീറ്റും തലയിണയും . ഒറ്റനോട്ടത്തിൽ ഞാൻ താഴെയും അവൾ മുകളിലും ആണ് കിടന്നതെന്നെ തോന്നു. ഷീലേച്ചി പല്ലുകടിച്ചുകൊണ്ട് എന്നെ മൊത്തത്തിൽ നോക്കി, എന്റെ അടുത്ത് വന്നു മണത്തൊക്കെ നോക്കി
ഹെയ്… എന്താ…. ഞാൻ ഒഴിഞ്ഞുമാറി
എന്താടാ അവൾ ഇവിടെ?നിങ്ങൾ ഇന്നലെ ഒരുമിച്ചല്ലേ ഇവിടെ കിടന്നത്.
ആള് നല്ല കലിപ്പിലാണ്.ഞാൻ പരുങ്ങിയെങ്കിലും പുറത്തുകാണിച്ചില്ല.
അത് പിന്നെ ആ ചക്കവരട്ടി കഴിച്ചു ഞങ്ങളുടെ വയറുചീത്തയായപ്പോൾ മുത്തശ്ശിയാണ് പറഞ്ഞെ ഇവിടെ കിടന്നോളാൻ.
ചക്കവരട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ആള് ഒന്ന് ഞെട്ടി.പെട്ടെന്ന് കട്ടിലിൽ കിടന്നു അഭിനയിക്കുന്ന പൂജ എണിറ്റു വയറിൽ തടവി കൊണ്ട്
ഹാ…..ചേച്ചി വന്നോ… ഇന്നലെ….
അവൾ പൂർത്തിയാകുന്നതിനുമുന്പേ തന്നെ ഓടി ബാത്‌റൂമിൽ കയറി. അതുകൂടിയായപ്പോൾ ഷീലേച്ചിയുടെ കണ്ണ് രണ്ടും ചാടി പുറത്ത് വന്നു.
നീ ചായ കുടിക്ക് അവളുടെത് ഞാൻ കൊണ്ടുവരാം.
ഷീലേച്ചി നൈസ് ആയ്ട്ട് പുറത്തേക്ക് പോയി. വാതിൽ അടച്ച ശബ്ദം കേട്ട് ബാത്‌റൂമിൽ നിന്നും പൂജ പുറത്തിറങ്ങി.
ചേച്ചി…… പോയോ? പോയി….. പാവം.
പൂജ എന്നെ നോക്കി എന്റെ കയ്യിലിരുന്ന ചായ വാങ്ങി മൊത്തിയിട്ട് തിരിച്ചു തന്നു.
ഹ്ഹ് ഇതെന്നാ ബൂസ്റ്റ് ആണോ?