അല്ല എന്താ ഇവിടെ പരിപാടി? ഷീലേച്ചിയാണ് ചോദിച്ചത്
പൂജ : അത് ഞാൻ സുധിയോട് ചുമ്മാ ഒരോ കാര്യം പറഞ്ഞിരിക്കുവായിരുന്നു.
സുധിയോ….. ഹ ഹ ഹ…
ഇത് ഞങ്ങളുടെ അജുവാ….
ഓഹ്….അറിയാം…..മേഡം….ഞാൻ കോളേജിൽ വിളിക്കുന്ന ഓർമയിലാ പറഞ്ഞെ.നിങ്ങൾ ഷമിക്ക്.
ഹ്മ്മ്.. മതി….വാ അവിടെ ചക്കവരട്ടി വെച്ചിരിക്കുന്നു. വന്നു കഴിക്ക്.
ഞങ്ങൾ മൂന്നുപേരും മത്സരിച്ചു കഴിച്ചു. അങ്ങനെ രാത്രിയായി ഷീലേച്ചിയുടെ ചക്കവരട്ടിയത് വയറിൽ ചില താളപ്പിഴകൾ കാണിക്കാൻ തുടങ്ങി. ഞാൻ ബാത്‌റൂമിൽ പോയി വന്നു കട്ടിലിൽ കിടന്നു. പെട്ടെന്ന് ഡോറിൽ നല്ല മുട്ട്.
ടാ തുറക്ക്.. ഞാനാ…. വാതിൽ തുറന്നപ്പോൾ വയറും പൊത്തിപിടിച്ചുകൊണ്ട് പൂജ എന്റെ മുറിയിലെ ബാത്‌റൂമിലേക്ക് ഓടി. എനിക്ക് ചിരിവന്നു പോയി. പാവം സഹിക്കാൻപറ്റുന്നുണ്ടാവില്ല. പൂജ ഇറങ്ങിയപ്പോൾ ഷീലേച്ചിയെ ഒന്ന് ഫോൺ വിളിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഹലോ… ചേച്ചി ഞാനാ പൂജ.
മോളെ അവൾ ബാത്‌റൂമിലാ… എന്താ വല്ലതും പറയാൻ ആണോ. ചേച്ചിയുടെ ഭർത്താവാണ് സംസാരിച്ചത്. ഞങ്ങൾ ഒന്നും പറയാതെ ഫോൺ കട്ട് ആക്കി.പരസ്പരം നോക്കി ചിരി തുടങ്ങി… ചേച്ചിയെ വിളിച്ചു കുറച്ചു ചൊറിയാം എന്ന് വിചാരിച്ച ഞങ്ങൾക്ക് അവിടെയും മുട്ടൻ പണികിട്ടി എന്നറിഞ്ഞപ്പോൾ ചിരി സഹിക്കാൻ പറ്റുന്നുണ്ടായില്ല. പക്ഷെ ആ ചിരി അധികനേരം നീണ്ടുനിന്നില്ല രണ്ടുപേരും പരസ്പരം നോക്കിനിന്നശേഷം ബാത്രൂംമിലേക്ക് ഓടി എന്റെ കഷ്ടകാലത്തിന് അവൾ ആദ്യം കയറി വാതിലടച്ചു. പിന്നെ ഞാൻ ഡോറിൽ കൊട്ടിയും പാട്ടുമൊക്കെ നടത്തിയപ്പോൾ താഴെ നിന്നും മുത്തശ്ശി കയറി വന്നു.
എന്താടാ മോനെ…?ബഹളം വെക്കുന്നെ?
മുത്തശ്ശി അവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു. എനിക്കണേൽ ഇപ്പോൾ തന്നെ പോണം.
നീ താഴെ പോ…. അവൾ ഒരു പെണ്ണ് അല്ലേടാ..
ഇതിൽ പെണ്ണും ആണും ഒന്നും ഇല്ല….. ഹ്വ്വ്….തുറക്കാൻ പറ മുത്തശ്ശി. ഞാൻ അവിടെ നിന്ന് ഞെരിപിരി കൊണ്ടു. മുത്തശ്ശി വായ പൊത്തി ചിരിച്ചുകൊണ്ട് ഡോറിന്റെ അടുത്തേക് വന്നപ്പോളേക്കും അവൾ വാതിൽ തുറന്നു,ഞാൻ ഓടി കയറി.
ഞാൻ കാര്യം കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോൾ രണ്ടുപേരും കൂടി നല്ല ചർച്ചയിലാണ്. അവസാനം അവളും കൂടി ഇന്ന് എന്റെ മുറിയിൽ കിടക്കാൻ തീരുമാനമായി. അങ്ങനെ മുത്തശ്ശി താഴെപ്പോയി പായും തലയിണയും കൊണ്ടുവന്നു അവളോട് അതിൽ കിടക്കാൻ പറഞ്ഞു. അവൾ ഒരു മടിയും കൂടാതെ അതിൽ അവളുടെ പുതപ്പുമായി ചുരുണ്ടുകൂടി. എനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ ആയില്ല. ഞാൻ ബാത്‌റൂമിലേക് പോയി തിരിച്ചുവന്നപ്പോൾ ലൈറ്റും കെടുത്തി മുത്തശ്ശി പോയിരുന്നു. ഞാൻ കട്ടിലിൽ കയറിയപ്പോൾ ആരോ കട്ടിലിൽ കിടക്കുന്നു. ഞാൻ ഓടി ചെന്നു ലൈറ്റ് ഇട്ടു. എന്നെ നോക്കി ചിരിച്ചുകൊണ്ട് പൂജ പുതപ്പുവലിച്ചു ദേഹം മൊത്തം മൂടി.