സമയം ഉച്ച ആയപ്പോഴേക്കും സ്മിതയാന്റി വിളിച്ചു
ഊണ് കഴിക്കാൻ
വൈകിട്ടത്തെ ഫുഡ് ഗോപഛന്റെ അടുത്തൂന്ന് കഴിച്ചോളാം എന്ന നിബന്ധന വച്ചത് കൊണ്ട്. അവർ വീട്ടിൽ കഴിക്കാൻ പോകാൻ സമ്മതിച്ചു…
വീട്ടിൽ വന്ന് അടുക്കള വരാന്തയിൽ നിലത്തു തൂശനിലയിട്ട് നല്ല അടിപൊളി ഒരു ഊണ്.
ഉത്തരയ്ക് വളരെ ഇഷ്ടപ്പെട്ടു.
“ആറന്മുള വള്ളസദ്യ കഴിച്ചപോലെ തൊന്നി ”
സ്മിതയാന്റിയോട് അവൾ പറഞ്ഞു..
“ആണോ ” എന്ന് പറഞ്ഞു സ്വയം ഒന്ന് പൊങ്ങി സ്മിതയാന്റി…
അത്രയ്ക്കൊന്നും ഇല്ല….
ഞാൻ കളിയാക്കി…
പോടാ…. ചെക്കാ
സ്മിതയാന്റി പരിഭവം കാട്ടി..
അങ്ങനെ നല്ല സ്വാദിഷ്ടമായ ഫുഡ് കഴിച്…
എണീറ്റു…
വൈകുന്നേരം ആയപ്പോഴേക്കും…. സ്മിതയാന്റിയുടെ കുട്ടികൾ ഒക്കെ കോളേജ് വിട്ടു വന്ന്.. 2 ആണുപിള്ളേർ ആണ്. അതും . ഇരട്ടകൾ ..അരുൺ, വരുൺ……….
ഹരിയേട്ടാ എപ്പഴാ വന്നേ….?
രാവിലെ വന്നതാടാ…. അരുണിന്റെ ചോദ്യം കേട്ടു ഞാൻ പറഞ്ഞു…
രണ്ടുപേരും എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി….
വീട്ടിലും ഉണ്ട് ഇതുപോലെ രണ്ടെണ്ണം…
ഇരട്ടകൾ ആണെന്നറിഞ്ഞപ്പോ. ഉത്തര അവരോട് പറഞ്ഞു…
“ആഹ് അറിയാം…. കല്യാണത്തിന് കണ്ടിരുന്നു… ”
വരുണാണു പറഞ്ഞത്….
PG alle ചെയ്യുന്നേ?
.ഉത്തരയുടെ ചോദ്യം കേട്ടവർ ഒരുമിച്ചു പറഞ്ഞു
അതെ.. ഫൈനൽ ഇയർ ആയി…
മ്മ്മ്…. ഉത്തര ഗൗരവ ഭാവത്തിൽ മൂളി…..
ഡാ ബൈക്കിന്റെ ചാവി ഇങ്ങു തന്നെ. ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം….
അരുണിന്റെ കയ്യിലെ ചാവിക്ക് വേണ്ടി ഞാൻ നീട്ടി….
അവർ ചാവി തന്നിട്ട് അകത്തേക്കു പോയി..
ഞാൻ പുറത്തിറങ്ങി പൾസർ 220 ബൈക്ക് സ്റ്റാർട്ട് ചെയ്ത്…. ഞാൻ തിരിഞ്ഞു നോക്കുന്നതിനു മുമ്പേ ഇത്തര സ്ഥാനം പിടിച്ചിരുന്നു….. വണ്ടി എടുത്ത് ഗേറ്റ് കടന്നു….
എന്റെ നാടിനു ഒരു മാറ്റവും ഇല്ല. എന്റെ വീട് കഴിഞ്ഞു കുറെ ദൂരം ഇരു സൈഡിലും തണൽ മരങ്ങൾ ആണ്… കാണാൻ നല്ല ഭംഗി ആണ്.അത്തപ്പൂവ് ഇട്ടപോലെ മഞ്ഞയും ചുമപ്പും പൂക്കൾ ആണ് റോഡ് നിറയെ. അത് കടന്ന് പോയാൽ നേരെ അമ്പലം ജംഗ്ഷൻ… അമ്പലത്തിനു മറു സൈഡിൽ മുഴുവൻ പാടം.. അമ്പലത്തിന്റെ സൈഡിലെവലിയ ആൽത്തറയിൽ ഇരുന്നു പാടതേക് നോക്കി ഇരിക്കാൻ നല്ല രസമാണ്. പ്രയതേകിച് 4.30 ഒകെ കഴിഞ് evening time…. വളരെ പയ്യെ ആണ് ഞാൻ ബൈക്ക് ഓടിക്കുന്നത്. ഉത്തരയ്ക് എന്റെ നാടിന്റെ ഭംഗി കാണിച്ചു കൊടുക്കാൻ തന്നെയായിരുന്നു ഉദ്ദേശം…… അങ്ങനെ അങ്ങനെ ഞങ്ങൾ എന്റെ അച്ഛന്റെ വീതമായ തെങ്ങിൻ തോപ്പിൽ എത്തി….
ബൈക്ക് നിർത്തി…..
“മോനെ..
ഇതെപ്പോ എത്തി..”
സൈഡിൽ നിന്നും ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോ ബാലൻ ചേട്ടൻ. അച്ഛൻ ഈസ്ഥലം നോക്കാൻ ഏല്പിച്ചിരിക്കുന്ന അച്ഛന്റെ വിസ്വാസ്തനായ കൂട്ടുകാരൻ…
“രാവിലെ എത്തിയതേ ഉള്ളു. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ…….. “