രാധമ്മ എവിടെ???
അവന്റെ മുടി ചീകികൊണ്ട് ഞാൻ തിരക്കി
” അടുക്കളയിൽ ഉണ്ട്. അച്ചനും ഉണ്ട് കൂടെ…
ഹരി……..
വിളികേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി…
രാധമ്മേ….. ഞാൻ മനസറിഞ്ഞ സ്നേഹത്തോടെ വിളിച്ചു….
രാധമ്മ എന്റെ അടുത്തേക് വന്ന് അടിമുടി നോക്കി. …
” ചെക്കൻ അങ്ങ് ആളാകെ മാറി അല്ലെടാ
മോനെ……”
എന്റെ തോളിൽ കൈവച്ചു കൊണ്ട് ആനന്ദിനെ നോക്കി പറഞ്ഞു………
അതെ അമ്മേ അവനും അത് ശരിവച്ചു
“അമ്മേ ഇതാണ് ഉത്തര…..”
ഞാൻ ഉത്തരയെ പരിചയ പെടുത്തി…
അമ്മയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് അവൾ അടുത്തേക് വന്ന് കാലിൽ തൊട്ട് തൊഴുതു…
“എന്താ മോളെ ഇത്…” അവളെ ഇരു തോളിലും പിടിച്ചുയർത്തി രാധമ്മ അവളുടെ നെറ്റിയിൽ ഉമ്മ നൽകി. രാധമ്മയുടെ കണ്ണിൽ കണ്ണുനീർ പുറത്തു ചാടാൻ റെഡി ആവുന്നത് ഞാൻ ശ്രദ്ധിച്ചു…
രണ്ടുപേരുടേം പിണക്കം ഒക്കെ മാറിയില്ലേ. ഇനി happy ആയിട്ട് ഇരിക്….
ഉത്തര എന്നെ നോക്കി കണ്ണു മിഴിച്ചു.
ഞാനല്ല എന്നുള്ള രീതിയിൽ തലയാട്ടി…
അവനെ നോക്കണ്ട
യമുന എന്നോട് എല്ലാം പറയും. ഇവിടെ എന്ത് സംഭവിച്ചാലും ഞാൻ അറിയും. അമ്മ ഗമയിൽ പറഞ്ഞ്…
ഞങ്ങൾ ഒരു വളിച്ച ചിരി അമ്മയ്ക്ക് കൊടുത്തു….
ഹരികുട്ടാ നീ വന്നോ
ഇതാണോടാ നിന്റെ പെണ്ണ്….. ഇരിക് രണ്ടാളും…
സദസിലേക് ദാ.. ഗോപച്ചൻ….സോഫയിലേക് കൈ ചൂണ്ടികൊണ്ട്…. പറഞ്ഞു…..
ഉത്തരയും ഞാനും അടുത്തിരുന്നു. ഞങ്ങളോടെ സംസാരിക്കുവാണെന്നോളം അവർ ഓപ്പോസിറ്റും..
കേട്ടോ മോളെ ഇവന്റെ കല്യാണം ഏകദേശം തീരുമാനിച്ച മട്ടാ… പക്ഷെ പേരിനു ഒരു പെണ്ണ് കാണൽ…. പെണ്ണിനെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. പിന്നെ ഇവന് നിർബന്ധം ഇങ്ങനൊരു ചടങ്ങ് വേണമെന്ന്…
അച്ഛൻ പറയുന്നത് കേട്ട ഞാൻ ആനന്ദിനെ നോക്കിയപ്പോ. അവൻ നാണിച്ചു നില്കുന്നെ…