” എന്താ ഈ വഴിക്കൊക്കെ….?”
സ്മിതയാന്റി. ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന് ചോദിച്ചു
“അതെന്താ ആന്റി അങ്ങനെ ചോദിച്ചേ ഞാൻ ഇവിടുത്തെ അല്ലെ…. ”
ശിവേട്ടൻ എപ്പഴും പറയും നീ ഇവിടൊക്കെ മറന്നൂന്ന്…. നിൻറെ കൊച്ചച്ചനും അമ്മച്ചിയും എല്ലാം ഇല്ലേ ഇവിടെ ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണ്ടേ?? സ്മിതയാന്റി പരിഭവം പറഞ്ഞു…. ശിവൻ കൊച്ചചാനും ആന്റിക്കും എല്ലാം എന്നോട് നല്ല കാര്യം ആരുന്നു… ആന്റിയുടെ പരിഭവം കേട്ട ഉത്തര പറഞ്ഞു…
“ഇനി ഏട്ടൻ എപ്പഴും ഇവിടൊക്കെ കാണും ആന്റി….. ഞാൻ വാക്ക് തരുവാ….”
പോരെ…..
കൊച്ചച്ചൻ എന്തിയെ???
ഞാൻ തിരക്കി….
അവൻ മൂന്നാറ് പോയി. എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞ്..
മുത്തശ്ശിയാണ് എനിക്ക് മറുപടി നൽകിയത്…
വന്നകാലിൽ നിൽക്കാതെ പോയ് ഡ്രസ്സ് ഒക്കെ മാറ്.. എന്നിട്ട് അപ്പുറത്തോട്ട് ചെല്ല്….
രാധേച്ചി നിന്നെ തിരക്കിയാരുന്നു. നിന്റമ്മ വിളിച്ചു പറഞ്ഞില്ലേ.?
മ്മ്… സ്മിതയാന്റി പറഞ്ഞത് കെട്ട് ഞാൻ തലയാട്ടി മൂളി……
ഞങ്ങൾ സ്മിതയാന്റിക് ഒപ്പം അകത്തേക്കു ചെന്നു.
എന്റെ പഴയ റൂം ചൂണ്ടികാട്ടി സ്മിതയാന്റി പറഞ്ഞു ..
എല്ലാം പഴേത് പോലെ തന്നെ ഉണ്ട്. എല്ലാ മാസവും ഈ റൂം ക്ലീൻ ചെയ്യും…..
അകത്തേതിയ എനിക്ക് മനസിലായി.. ആന്റി പറഞ്ഞത് ശരിയാണെന്ന്….
ഉത്തരക് ആകാംഷയാരുന്നു അ റൂമിൽ എന്തൊക്കെ ഉണ്ടെന്നറിയാൻ…. ആ റൂമിൽ ഉത്തരയ്ക് കാണാൻ ഉണ്ടായിരുന്നത്…
നിറയെ ചിത്രങ്ങൾ ആയിരുന്നു
മലനിരകലും നെൽ കതീർ പൂത്തു നിൽക്കുന്ന പാടവും ദീപങ്ങൾ കൊണ്ട് അലങ്കരിച്ച അമ്പലവും…
ആൽത്തറയ്ക് ചുറ്റും ഇരിന്ന് കുശലം പറയുന്ന ആളുകളും … ഒക്കെ നിറഞ്ഞ് നിലക്കുന്ന
ചിത്രങ്ങൾ ആരുന്നു….ആ റൂം മുഴുവൻ…
ഇതൊക്കെ ആരാ വരച്ചത്..
“നന്ദു….. ”
കലങ്ങിയ കണ്ണുകളോടെ ഞാൻ പറഞ്ഞു. ഞാൻ തല താഴ്ത്തി… ഉത്തര എന്റെ അടുതേക് വന്നു..
“എന്താ ഹരിയേട്ടാ ഇത്….”
എന്റെ കവിളിൽ തലോടി അവൾ പറഞ്ഞു…
ഞാൻ ഇറ്റ് വീഴാൻ തുടങ്ങുന്ന കണ്ണുനീർ തുടച്ചു പറഞ്ഞ്…
“സോറി..”
ഒരു ധീർഘശ്വാസം വിട്ടു.
ഹോ……
ഈ ചിത്രം മുഴുവനും
ഞങ്ങൾ പോയിരുന്നിട്ടുള്ള സ്ഥലങ്ങൾ ആണ്.. ഈ നാട് തന്നെയാണ് ഇതു മുഴുവൻ…
ആ ചിത്രങ്ങൾ കണ്ണോടിച്ചു ഞാൻ പറഞ്ഞു..
അതിന്റെ ഇടയിൽ ഒരു ഫോട്ടോയിൽ എന്റെ കണ്ണുടക്കി… ഞാൻ ആ ഫോട്ടോ കയ്യിൽ എടുത്തു ഉത്തരയ്ക് നേരെ നീട്ടി.. ഇതാണ് നന്ദു…..
ഉത്തരയുടെ മുഖം വിടരുന്നത് ഞാൻ കണ്ടു….
“എന്ത് സുന്ദരിയാരുന്നു. നന്ദു…”
കറക്റ്റ് തമഴിലെ ഹൻസികയേ പോലെ..
“അവൾ പറഞ്ഞു…”