ഉത്തരാസ്വയംവരാം [കുമ്പിടി]

Posted by

(“ഞാൻ അമ്മയുടെ പുറകിലേക്ക് നോക്കി ഉത്തര അവിടെങ്ങാനും ഉണ്ടോന്നു) ”

ഉത്തരയെ അന്നോ നോക്കുന്നെ അവള് റൂമിലേക്കു പോയി… “.. മോൻ പറ!! (അമ്മ എന്നോടയ് പറഞ്ഞു…)

ഒന്നുമില്ലമ്മേ..ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എനിക്ക് ഇത്ര വേഗം ഒരു കല്യാണം നടക്കുമെന്ന്….(പാത്രം താഴെ വച്ചു കൊണ്ട് ഞാൻ പറഞ്ഞു )

അതെന്ത നിനക്ക് പെണ്ണ് കിട്ടില്ലേ. നിന്നെ അത്രയ്ക്കു കൊള്ളില്ലേ
( അമ്മ ചോദിച്ചു, ഞാൻ ഒന്നും മിണ്ടാതെ നിന്നു)
പണ്ട് കോളേജിൽ എന്തോ വിഷയം ഉണ്ടായിട്ടുണ്ട് എന്നെനിക് അറിയാം. പക്ഷെ നീ ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല… ഇനിയും അതാണോ നിന്റെ പ്രശ്നം… ആണെങ്കിൽ അതൊക്കെ മോനെ മറക്കാൻ നോക്കണം. കാരണം ഇന്ന് നിൻറെ കൂടെ ഒരു പെണ്ണുണ്ട്. നിന്നെ വിശ്വസിച്ചു വന്നവൾ
( അമ്മ പറഞ്ഞു നിർത്തി, അമ്മയ്ക്കറിയില്ലല്ലോ അത് തന്നെയാണ് പ്രശ്നം എന്ന്. )
മോൻ ഇപ്പൊ റൂമിൽ ചെന്ന് അവളോട്‌ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്ക്.. കേട്ടോ.. കേട്ടൊന്നു..
( ഞാനൊന്ന് മൂളി )മ്മ്മ്മ്…. ( പയ്യെ അവിടുന്നു നീങ്ങി )
റൂമിൽ എത്തിയ ഞാൻ കാണുന്നത് ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ഉത്തരയെ ആണ്…. രണ്ടും കല്പിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്…
” എന്താണ് ഉദ്ദേശം… എനിക്ക് ഒന്നും മനസിലാവുന്നില്ല..”
(ഞാൻ അവളോട് ചോദിച്ചു……..അവൾ തിരിഞ്ഞ് എന്നെ നോക്കി.. ഒരു പുച്ഛിച്ച ചിരി.)

“”എന്റെ ഉദ്ദേശം ഒക്കെ. മോനു വഴിയേ മനസിലാവും” (അവൾ പറഞ്ഞു )
” ഉത്തര ഞാൻ നിന്നോട് ചെയ്തത് പൊറുക്കാൻ പാടില്ലാത്ത തെറ്റാ.. എനിക്കറിയാം… “”. അന്നത്തെ ആ പ്രായത്തിന്റെ ചോര തിളപ്പിൽ അങ്ങനെയൊക്കെ സംഭവിച്ചു പോയ്‌….” എന്നോട് നീ ക്ഷമിക്ക്…. ( ഒരു ദീർഘശ്വാസം എടുത്തു….)
ആ തെറ്റിന്റെ പ്രായശ്ചിത്തം എന്നോണം ദൈവമാരിക്കും. നമ്മളെ ഒന്നിപ്പിച്ചത്….
കഴിഞ്ഞതെല്ലാം മറന്നു നമ്മുക്ക് ഒരു നല്ല ജീവിതം തുടങ്ങിക്കൂടെ… എന്റെ അപേക്ഷയായി കാണണം…
( കേട്ടു നിന്ന ഉത്തര എന്റെ മുഖത്തേക് നോക്കി.)
“അപേക്ഷ… ഹും…..”ജീവിതം തന്റെ കൂടെ…”” ( അവൾ ഒന്ന് ചിരിച്ചു )
ഇത് ദൈവം കൊണ്ടുവന്ന ബന്ധം അല്ല.
കൊണ്ടുവരുത്തിച്ചതാണ്. ബ്രോക്കെറിനു ക്യാഷ് കൊടുത്ത്..
ആ ബ്രോക്കർ എന്റെ ആളാ…
(അവൾ ദേഷ്യത്തിൽ പറഞ്ഞു)

Leave a Reply

Your email address will not be published. Required fields are marked *