ഉന്മാദഹർഷം
Unmadaharsham | Author : Komban
എന്റെ പേര് ശ്രീജിത് മഹാദേവൻ, ഇക്കൊല്ലം 42 വയസാകും. വെള്ളിമൂങ്ങ എന്ന സിനിമ കണ്ടിട്ടുണ്ടോ അതിലെ നായകനെ പോലെയിരിക്കും എന്നെയിപ്പൊക്കാണാൻ. നിറം പക്ഷെ അതിലും ഇച്ചിരി കുറവാണ്. നിറത്തിലെന്തിരിക്കുന്നു അല്ലെ?
ഞാനൊരു വിഭാര്യനാണ്. ഞങ്ങൾക്ക് കുട്ടികൾ ഇല്ല, പക്ഷെ മകളുടെ സ്‌ഥാനത്തൊരു പെൺകുട്ടിയുണ്ട്, അവളരെകുറിച്ചു ഞാൻ വൈകാതെ പറയാം. മൂന്നു കൊല്ലം മുൻപാണ് പാർവതിയെന്നെ തനിച്ചാക്കിയിട്ട് പോയത്. പാർവതിയും ഞാനും 10 വർഷത്തോളമായി ഗുജറാത്തിൽ തന്നെ ആയിരുന്നു. അവൾ അവിടെയൊരു സ്‌കൂളിലെ ടീച്ചറും ഞാനവിടെയൊരു സർവീസ് കമ്പനിയിലെ സീനിയർ മാനേജരും. നല്ല ശമ്പളമുള്ള പൊസിഷനിൽ നിന്നും ഇപ്പൊ VRS എടുത്തു നാട്ടിലെത്തിയ ശേഷം ഞങ്ങളുടെ തറവാട്ട് വീട്ടിൽ തന്നെയാണ് താമസവും. എന്റെ ഇനിയുള്ള കാലം സ്റ്റോക്ക് മാർക്കറ്റ് ലു ഇൻവെസ്റ്റ്മെന്റ് ഓക്ക് ചെയ്തു പോകാൻ ആണ് പ്ലാൻ.
തറവാട്ടിൽ ഇപ്പൊ എന്റെയൊപ്പം ഉളളത് എന്റെ പെങ്ങളുടെ ഒരേയൊരു മകനും ഭാര്യയുമാണ്. അതായത് ശ്യാമും ഗൗരിയും. ശ്യാമിനിപ്പോ 27 വയസുണ്ട്, അവന്റെ ഭാര്യ ഗൗരിക്ക് 22 ഉം. അവനു 15 വയസുള്ളപ്പോളാണ് ആ ദാരുണ സംഭവം നടക്കുന്നത് അവന്റെയമ്മ (എന്റെ പെങ്ങൾ) മീനാക്ഷിയൊരു ആക്‌സിഡന്റിൽ മരണപ്പെട്ടു, ഞങ്ങൾ അതെ തുടർന്നാണ് ഗുജറാത്തിൽ നിന്നും നാട്ടിലേക്ക് താമസം മാറിയത്. ശേഷം ഞാൻ ആയിരുന്നു ശ്യാമിന്റെ ഗാർഡിയനും ഉപദേഷ്ടാവുമെല്ലാം. എന്റെയൊരേയൊരു അളിയൻ അതിനു ശേഷം വേറേ ഒരാളെ കെട്ടുകയും ചെയ്തതോടെ അവനുമായുള്ള ബന്ധവും തീർന്നു.
ശ്യാം കാണാൻ നല്ല സുന്ദരനായിരുന്നത് കൊണ്ട് കോളേജ് കാലത്തേ അവനൊത്തിരി കാമുകിമാരും ഉണ്ടായിരുന്നു. ഹോസ്റ്റലിൽ നിന്നാണ് അവൻ പഠിച്ചതൊക്കെ!
ഗൗരിയെ കുറിച്ച് പറഞ്ഞാൽ, നാട്ടിൻ പുറത്തു ജനിച്ചു വളർന്ന പെണ്കുട്ടിയാണവൾ, അതായത് എന്റെ ഭാര്യ പാർവതിയുടെ നാടായ ഒറ്റപ്പാലത്തുകാരി; മാത്രമല്ല, എന്റെ പൂർവ്വകാമുകി ഗായത്രിയുടെ മകളാണ് ഗൗരി! ഭാഗ്യദോഷത്തിനു എനിക്കു ഗായത്രിയെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ബന്ധം അറിഞ്ഞ അവളുടെ വീട്ടുകാർ അവളെ നിർബന്ധിപ്പിച്ചാണ് മറ്റൊരാളെ വിവാഹം കഴിപ്പിച്ചത്. അന്നെനിക്ക് ജോലി ആയിരുന്നില്ല. ശേഷം പഠിത്തം കഴിഞ്ഞു ഞാൻ ഗുജറാത്തിലേക്ക് വണ്ടി കയറുകയായിരുന്നു.