ഉണ്ടകണ്ണി 9
Undakanni Part 9 | Author : Kiran Kumar | Previous Part
എല്ലാരും ക്ഷമിക്കുക ഒരാഴ്ച്ച പനി അടിച്ചു കിടന്നു അതും കഴിന്നു കുറച്ചു തിരക്കിൽ പെട്ടു പോയി വിചാരിച്ച സമയം ഇടാൻ പറ്റിയില്ല ഇപോ എഴുതിയ അത്രേം ഇട്ടിട്ടുണ്ട് ബാക്കി പഴേ പോലെ ഉടനെ വരും …
പ്രതാപൻ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു, അക്ഷരക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല “അച്ഛാ ?? ” അവൾ വിളിച്ചുകൊണ്ട് പുറകെ ഓടി ചെന്നു “ഞാൻ … ഞാൻ പോവാ നീ വേഗം വീട്ടിലേക്ക് വാ ” അയാൾ അതു മാത്രം പറഞ്ഞു . അക്ഷര തിരഞ്ഞു നോക്കി അമ്മ ഇപ്പോഴും അതേ അവസ്‌ഥയിൽ നിൽക്കുകയാണ് “മോളെ….. വരാൻ ” പ്രതാപൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് നടന്നു “എന്താച്ച… ? എന്തെങ്കിലും പ്രശ്നം ?? അച്ഛന് കിരൺ ന്റെ അമ്മയെ മുന്നേ അറിയാമോ ” നടക്കുന്ന വഴി തിരഞ്ഞു നോക്കി കൊണ്ട് അക്ഷര ചോദിച്ചുകൊണ്ടിരുന്നു , പക്ഷെ അയാൾ ഒന്നും മിണ്ടിയില്ല കാർ പാർക്കിങ്ങിൽ എത്തിയപ്പോ ആണ് അയാൾ അവളുടെ കയ്യിൽ നിന്നും പിടി വിട്ടത് . അവൾ ആവുന്ന ചോദിച്ചിട്ടും അവളോട് വേഗം വണ്ടി എടുത്ത് വരാൻ പറഞ്ഞു പ്രതാപൻ അയാളുടെ കാറിലേക്ക് കയറി. അക്ഷര കാർ പാർക്കിങ്ങിൽ പോയി കാർ എടുത്ത് വീട്ടിലേക്ക് ഓടിച്ചു , അപ്പോഴും അവൾക്ക് ഒന്നും മനസ്സിലായില്ല , അമ്മയെ വിളിച്ചു നോക്കിയിട്ട് ഫോണും എടുക്കുന്നില്ല എന്തായാലും പോയ് ഡ്രസ് ഒക്കെ മാറി വന്നിട്ട് അമ്മയെ കാണാം അതിനു മുന്നേ വീട്ടിൽ ചെന്നിട്ട് അച്ഛനോട് ചോദിക്കാം ന്ന് അവൾ മനസ്സിൽ കരുതി . അവൾ ചിന്താഭാരത്തോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു . ……………………………………………..
സ്ഥിരം സിഗരറ്റ് വലിക്കാൻ പോകാറുള്ള കട നോക്കിയാണ് ഹരി വണ്ടി ഓടിക്കുന്നത് , വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കട വീട്ടിൽ അച്ഛൻ വന്നാൽ പിന്നെ ഒന്നും നടക്കില്ല . ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിൽ കൂടെ ഓടിക്കൊണ്ടിരുന്നു ” അവൻ ചത്തില്ല ആ എന്തായാലും നന്നായി ഇനി കേസിനും വയ്യാവേലിക്കും ഒന്നും പോവേണ്ടല്ലോ ” അവൻ മനസിൽ കരുതി അവന്റെ വണ്ടി വിജനമായ ഒരു പ്രദേശം എത്തി റോഡിന്റെ രണ്ടു സൈഡിലും നെൽപ്പാടങ്ങളണ് പെട്ടന്നാണ് അവന്റെ സൈഡിലൂടെ ഒരു ബൈക്ക് കേറി വന്നതും ഹാൻഡിലിൽ പിടിച്ചിരുന്ന ഹരി യുടെ കൈപ്പത്തിയിൽ ആ വണ്ടിയിൽ ഇരുന്ന് ജാക്കറ്റും ഹെൽമറ്റും ഒക്കെ ധരിച്ച ആൾ ഒരു ചെറിയ ഇരുമ്പു വടി ക്ക് ആഞ്ഞടിച്ചതും നിയന്ത്രണം വിട്ട ഹരിയുടെ വണ്ടി പാളി റോഡിലേക്ക് വീണു തെന്നി പോയി സൈഡിൽ ഉണ്ടായിരുന്ന ചെറിയ കൽ തൂണിൽ പോയി ഇടിച്ചു ഹരിക്ക് നല്ല പരിക്ക് പറ്റി അവൻ കടന്നു ഞെരങ്ങി നോക്കുമ്പോൾ അവനെ അടിച്ച ബൈക്ക് കാരൻ റോഡിൽ വണ്ടി നിർത്തി അവന്റെ നേരെ വരുന്നതാണ് കണ്ടത്