അടിയുടെ സൗണ്ട് കേട്ടതും ക്‌ളാസ് ഫുൾ നിശബ്ദമായി
“എടീ….. നീ …. ”
എനിക്കിട്ട് തല്ലിയത് കണ്ട ജെറി ചീറികൊണ്ട് പാഞ്ഞു വന്നു
“ജെറി വേണ്ട ” ഞാൻ അവനെ തടഞ്ഞു
“ദേ നോക്ക് അക്ഷര നിന്നോട് എനിക് അത്രക്ക് ഇഷ്ടമായിരുന്നു ഇവനൊക്കെ നീ ചതിക്കും ചതിക്കും ന്ന് ഒരു നൂറു വട്ടം പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല . എന്റെ അമ്മ അല്ലാതെ അത്രക്ക് അടുപ്പം തോന്നിയ ഒരാൾ ഈ വളരെ ചുരുങ്ങിയ കാലം കൊണ്ട് നീയാണ് പക്ഷെ നീ എന്നെ ചതിക്കുകയാന്ന് അറിഞ്ഞപ്പോ പിന്നെ എനിക്ക് എന്നെ തന്നെ വെറുപ്പ് ആയി ”
എന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു
“നിന്നോട് ഞാൻ എത്ര പറഞ്ഞാലും വിശ്വാസം വരില്ല ല്ലേ … നിന്നെ ഞാൻ ആരായ കണ്ടത് ന്ന് അറിയാമോ … എത്ര വട്ടം ഞാൻ പറഞ്ഞു ഞാൻ അങ്ങനെ ചെയ്തിട്ടില്ല ന്ന് … എന്നോട് കലിപ്പ് ഉള്ള അല്ലേൽ നിന്നോട് കലിപ്പുള്ള ആരോ ഈ പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഉണ്ട് അവൾ ചെയ്‌ത പണി ആണ് … നിനക്ക് എത്ര മെസ്സേജ് ഞാൻ പിന്നെ അയച്ചു നീ ഒന്ന് നോക്കാൻ കൂടെ കൂട്ടാക്കിയില്ല ”
അക്ഷര കരച്ചിലിന്റെ ശബ്ദത്തിൽ പറഞ്ഞു
“ഓഹോ…. നീ അല്ലേൽ പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഇവനെ നീ എന്ന ഇഷ്ടപ്പെട്ട് തുടങ്ങിയത് ?? ”
ജെറി ഇടക്ക് കേറി
” അത്… അത് പിന്നെ…. ഇവനെ കണ്ടപ്പോ മുതൽ ”
“കണ്ടപ്പോ മുതലോ ഓഹോ … ”
ജെറി ഓടി സാറുമാർ നിൽകുന്ന സ്റ്റേജ് പോലെ പൊക്കി കെട്ടിയ ഭാഗത്തേക്ക് കേറി
“അപ്പോ പിള്ളേരെ നമ്മുടെ ലീഡർ അക്ഷര യുടെ കാര്യമൊക്കെ എല്ലാർക്കും അറിയാമല്ലോ ല്ലേ … ഇവൾക്ക് ഇവനോട് പുണ്യ പ്രേമം തുടങ്ങിയത് ഇവനെ ആദ്യമായ് കണ്ടപ്പോ ആണെന്ന് … കേട്ടല്ലോ .. ങ്ങ എന്ന അക്ഷര മോൾ പറഞ്ഞേ ഇവനെ നീ എന്നാ ആദ്യം കണ്ടത് ? ”
അക്ഷര ഒന്ന് ഞെട്ടി
“അത് …. അത് പിന്നെ…. ഇവിടെ ക്ലാസ്സിൽ …”
“പ്ഫ … കള്ളം പറയുന്നോടി കള്ളി… നീ ഇവനെ നിന്റെ ചേച്ചി ടെ കല്യാണത്തിന് വിളമ്പാൻ വന്നപ്പോ നിന്റെ കുറ്റം കൊണ്ട് മറിഞ്ഞു പോയ കറി അവിടെ ഉണ്ടായിരുന്ന സകല ആൾകാരുടെയും മുന്നിൽ ഇട്ട്