ഉണ്ടായിരുന്നു ന്ന് എനിക്ക് മനസിലായി അത് എന്താ ന്ന് ഞാൻ ചോദിക്കുന്നില്ല , എന്തായാലും ഇനി അത് നടക്കാൻ പോകുന്നില്ല പോ… ”
ഞാൻ അവളെ ആട്ടി ഇറക്കി .
“എടാ ഞാൻ പറയാം..നീ കരുതുന്നത് പോലെ ഒന്നും അല്ല ടാ”
അവൾ കരഞ്ഞു തുടങ്ങി
“ഹോ എന്താ അഭിനയം… കുറെ കാശ് ഉണ്ടല്ലോ വല്ല സിനിമയിലും പോയ് കാണിക് ഇത് ”
ഞാൻ പുച്ഛിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു … പെട്ടെന്ന് എന്തോ ഓർത്ത ഞാൻ ഓടി വീട്ടിലേക്ക് കയറി . അവൾ വാങ്ങി തന്ന ഡ്രസ് എല്ലാം പാക്ക് ചെയ്ത് കയ്യിൽ എടുത്തിട്ട് ഞാൻ പുറത്തിറങ്ങി . അവൾ ഇപ്പോഴും കാറിന് അടുത്ത് കരഞ്ഞു നില്പുണ്ട്
“ഇതിൽ രണ്ടു ജോഡി ഞാൻ ഇട്ടു പോയി പേടിക്കണ്ട അതിന്റെ കാശ് ഞാൻ ഉടനെ തരും … നീ പോ എനിക്ക് ജോലി ഉണ്ട് ”
ഞാൻ ആ കവർ രണ്ടും കാറിന് മുകളിലേക്ക് വച്ചു തിരിച്ചു വീട്ടിലേക്ക് നടന്നു ..
വീട്ടിലേക്ക് കയറിയപ്പോൾ തന്നെ അമ്മ കാപ്പിയും ആയി നിൽപ്പുണ്ടായിരുന്നു
“എടാ മോൾ എന്തേ…? ”
“മോളോ ആരുടെ മോൾ … അമ്മക്ക് ഞാൻ ഒരു മോൻ അല്ലെ ഉള്ളൂ അത് മതി … ”
“നീ എന്തൊക്കെയാടാ ഈ പറയുന്നേ ”
“ഒന്നുമില്ല അമ്മയുടെ മോൾ ഒക്കെ പോയ് ഇനി… ഇനി വരില്ല മാറിക്കെ എനിക്ക് ഒരു വർക്ക് ഉണ്ട് ഇന്ന് ”
ഞാൻ അമ്മയുടെ കയ്യിൽ നിന്ന് കാപ്പിയും എടുത്ത് അകത്തേക്ക് കയറി .
കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന സമയം തന്നെ രാജൻ ചേട്ടന്റെ വിളി വന്നിരുന്നു. അപ്പോഴാണ് അവൾ വാങ്ങി തന്ന ഫോണ് കയ്യിൽ ഉള്ളത് ഞാൻ ഓർത്തത്
‘ഒ അത് എൻറെ ഫോണ് എടുത്തോണ്ട് പോയിട്ടല്ലേ സാരമില്ല ”
ഞാൻ പെട്ടെന്ന് റെഡി ആയി കാറ്ററിങ് ന്റെ ഡ്രസും മടക്കി ഒരു കിറ്റിലാക്കി സൈകളും എടുത്ത് രാജൻ ചേട്ടൻ തന്ന ലൊക്കേഷൻ നോക്കി പോയി ..
…………………………..
കിരൺ അത്രയും പറഞ്ഞത് കേട്ടു നിന്ന അക്ഷര ആകെ തളർന്നിരുന്നു .
വീട്ടിൽ എത്തിയ അവൾ ആരോടും മിണ്ടിയില്ല . കോളേജിലെ പഠിത്തം വരെ മാറ്റിയാലോ എന്ന ചിന്തയിൽ ആയിരുന്നു അവൾ. മൂന്നാലു ദിവസമായി അവളുടെ മനസിൽ എന്നാലും അവളുടെ ഫോണിൽ നിന്ന് മെസേജ് അയച്ചത് ആരാണ് എന്ന ചിന്തയാണ് .. അന്ന് റൂമിൽ അവളുടെ കൂടെ ക്ലസ്സിലെ മിക്ക പെണ്കുട്ടികളും ഉണ്ടായിരുന്നു അതിൽ ഒരാളെ എങ്ങനെ കണ്ടുപിടിക്കാൻ … അവൾ ആലോചിച്ചു കൊണ്ടിരിന്നപ്പോൾ ഇന്ന് കിരൺ കേൾപ്പിച്ച വോയ്സ് അവളുടെ മനസിലേക്ക് ഓടി വന്നു .
“അതേ… അരുണിമ”
ഞാൻ അന്ന് അവളോട് മാത്രം പറഞ്ഞ കാര്യം വോയ്സായി കിരണിനു എത്തണം എങ്കിൽ അത് അവൾ അന്ന് റെക്കോർഡ് ചെയ്ത് അയച്ചത് തന്നെ ആവണം . അങ്ങനെ നോക്കിയാൽ അന്ന് മെസ്സേജ് അയച്ചതും അവൾ തന്നെ ആവും , എന്റെ ഫോണ് ലോക്ക് ഒക്കെ അവൾക്ക് അറിയാൻ എന്തായാലും സാധ്യത ഉണ്ട് .