കിരണ് ആരോടെന്നില്ലാതെ ഉച്ചത്തിൽ പറഞ്ഞു
“ടാ ടാ നീ…നീ പതിയെ പറ .. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു മിനിമം ഒരു സസ്‌പെൻഷൻ എങ്കിലും ഉറപ്പാണ്.. പിന്നെ അവളുടേ അച്ചന്റെ കാര്യം അത് എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ഏരിയ ആണ് എന്തെങ്കിലും നടക്കണം എങ്കിൽ അവൾ തന്നെ വിചാരിക്കണം. നമുക്കു നോകാം ഞാൻ ഓഫിസിൽ നിന്ന് ഒരു ഫോണ് വന്ന കൊണ്ട് ഇറങ്ങിയത അത് കൊണ്ട് നീയൊക്കെ രക്ഷപെട്ടു ..ഞാൻ പോയ് എന്തായി ന്ന് നോക്കട്ടെ നിങ്ങൾ ഇവിടെ തന്നെ നിൽക്കണം ഈ കതക് അടച്ചോ ഞാൻ വന്നു വിളിക്കാതെ തുറക്കണ്ട കേട്ടല്ലോ…ഓരോന്ന് കാണിച്ചു വച്ചോളും.”
സർ അതും പറഞ്ഞു പ്രിൻസിപൾ ന്റെ ഓഫീസിലേക്ക് പോയി.
” കോപ്പ് ഒന്നും വേണ്ടായിരുന്നു .. ”
ഞാൻ ആത്മഗതം പോലെ പറഞ്ഞു
“പ്ഫ നാറി … നിന്നെ ഞാൻ എത്ര വട്ടം പുറകി ന്ന് വിളിച്ചത നീ കേട്ടോ… ”
“ജെറി പതുക്കെ…
“ടാ നിനക്ക് അറിയാലോ എനിക്ക് ന്റെ അമ്മയല്ലാതെ ആരും ഇല്ല ടാ അവർ ക്ക് എന്തെങ്കിലും പറ്റിയ എനിക്ക് … എനിക്ക് പിന്നെ സഹിക്കുമോ.. രാജൻ ചേട്ടനും ഫോണ് എടുത്തില്ലേൽ ഇപോ എന്ത് സംഭവിച്ചേനെ… എനിക് ആലോചിക്കാൻ കൂടെ വയ്യ ടാ… എല്ലാം കൂടെ ആയപ്പോ എന്റെ സമനില തെറ്റി പോയതാ… അല്ലാതെ മനപൂർവം അല്ല ടാ ”
ഞാൻ തലക്ക് കൈ കൊടുത്ത് ഇരുന്നു
“എന്തായാലും നടക്കാൻ ഉള്ളതൊക്കെ നടന്നു നമുക്ക് ബാക്കി ഇനി വരുന്നിടത്ത് വച്ചു കാണാം .എന്തായാലും സാർ വരട്ടെ..”
കുറച്ചു നേരം ഞങൾ ആ ക്ലാസ്സിൽ ഇരുന്നു
എന്റെ മനസിൽ അതേ സമയം അവളെ തല്ലിയത് ശരിയോ തെറ്റോ എന്നുള്ള ഒരു സംഘർഷം തന്നെ നടക്കുകയായിരുന്നു
‘എന്തായാലും നടന്നു ഇനി ബാക്കി നോകാം …’
ഞാൻ ആത്മഗതം പോലെ പറഞ്ഞു