അതിന് നീ ഒരു പ്രത്യുപകാരം ചെയ്യണം പറ്റുമോ??
അനുപമ എന്നെ നോക്കി ചോദിച്ചു
“എന്ത് ”
എനിക്ക് ചൊറിഞ്ഞു കേറി വന്നെങ്കിലും ഞാൻ ചോദ്യ ഭാവേണ രണ്ടുപേരേയും മാറി മാറി നോക്കി
“അത് ഒന്നുമില്ല നീ ഇപോ അവളുടെ കൂടെ വീട് വരെ ഒന്നു ചെല്ലണം ബാക്കി അവൾ അവിടെ വച്ചു പറയും ok”
അനുപമ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് എന്നോട് പറഞ്ഞു
ഞാൻ ഒന്നും മിണ്ടാതെ നിൽകുന്ന കണ്ടു അക്ഷര ചാടി കേറി പറഞ്ഞു
“വെറുതെ വേണ്ട ചെയ്യുന്ന കാര്യത്തിന് ചോദിക്കുന്ന കാശ് തരും ഞാൻ ”
ഞാൻ ആണേൽ എന്തോ അവസ്ഥയിൽ ഇരിക്കുകയാണ് .. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ന്ന് പോലും മനസിലാവുന്നില്ല
“കിരണേ…” അക്ഷര വിളിച്ചപ്പോൾ ഞാൻ സ്വാബോധത്തിലേക്ക് വന്നു
“അപ്പോ പോവാം” അവൾ ചോദിച്ചു
ഞാൻ ഏതോ ബോധത്തിൽ എണീറ്റ് നിന്നു
“അപ്പോ ഓൾ ദി ബെസ്റ്റ് .. ഇനി അടി ഉണ്ടാകാതെ നല്ല കുട്ടികൾ ആവണം രണ്ടും കേട്ടലോ ” അനുപമ എണീറ്റുകൊണ്ട് പറഞ്ഞു
അക്ഷരയുടെ പുറകെ ഞാൻ വെളിയിൽ ഇറങ്ങി നടന്നു അനുപമ ഞങ്ങൾപോകുന്നത് നോക്കി അവിടെ ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
കാർ ആ വലിയ വീടിനു മുന്നിലേക്ക് ഗേറ്റ് കടന്നു കയറി
ആ വീട് കണ്ടപ്പോൾ തന്നെ എന്റെ മനസിൽ അന്നത്തെ ഓർമകളാണ് വന്നത് .. കരഞ്ഞു കൊണ്ട് സൈക്കിൾ എടുത്ത് ഓടിയ ഓട്ടം എന്റെ മനസ്സിനെ പിടിച്ചു കുലുക്കി
“വാ ” അക്ഷര യുടെ വിളി കെട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
“എന്നെ കോളേജിൽ ആക്കാമോ എനിക്ക് പോണം ” ഞാൻ പറഞ്ഞു..
“ഇപോ പോവാം നീ വാ .. നീ ഒന്നും മിണ്ടാതെ നിന്ന മതി ”
അവൾ എന്നെ വലിച്ചു കൊണ്ട് വീടിന് ഉള്ളിലേക്ക് കേറി
അവിടെ വീടിന് വെളിയിൽ കോളേജിൽ വച്ചു കണ്ട കുറച്ചു പേർ എന്നെ തുറിച്ചു നോക്കുന്നുണ്ട്