“അത് ചോദിക്കാൻ താൻ ആരാ… ദെ അക്ഷര ഇത്രേം നേരം ഞാൻ മിണ്ടാതെ നിന്ന് ,
ഞാൻ പോകുവാ നിങ്ങൾ കാശുകാർക്ക് ഒരു ചിന്തയുണ്ട് ഞങ്ങളെ പോലുള്ളവരെ ഒക്കെ എങ്ങനെ വേണേലും ഇട്ട് തട്ടി കളിക്കാം ന്ന് .. ഞാൻ തന്നെ തല്ലി അതിന് ഞാൻ മാപ്പ് ചോദിക്കുന്നു പക്ഷെ ഒരു കാര്യം നീ മനസിലാക്കണം .. നീ എന്റെ കയ്യിൽ നിന്ന് അടിച്ചു മാറ്റി കൊണ്ടുപോയ ആ ഫോണ് … അതിന് അന്ന് എന്റെ അമ്മയുടെ ജീവന്റെ വിലയുണ്ടായിരുന്നു ,ഇതേ ആശുപത്രിയിൽ അവരെ സമയത്ത് എത്തിക്കാൻ ആൾ ഉണ്ടായതു കൊണ്ട് അവർ ഇപോ എന്റെ വീട്ടിൽ ജീവനോട് ഉണ്ട്..
എനിക്ക് പോണം ഇനി എന്നെ ശല്യം ചെയ്യരുത് സോറി… എല്ലാത്തിനും..”
ഞാൻ അതും പറഞ്ഞു പുറതേക്ക് ഇറങ്ങാൻ പോയതും അക്ഷര എന്റെ കയ്യിൽ കേറി പിടിച്ചു
“എനിക്ക് അറിയാം..” അവൾ പറഞ്ഞു
ഞാൻ വിശ്വസിക്കാതെ അവളെ നോക്കി
അവൾ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി
“നീ എന്നെ തല്ലിയിട്ട് പോയ സമയം പ്രിൻസിപ്പൾ നെ കാണാൻ പോയ സൗമ്യാ മിസ് നിന്നെ വിളിച്ചിട്ടും കിട്ടാഞ്ഞിട്ട് നിന്റെ അമ്മയുടെ നമ്പറിൽ വിളിച്ചിരുന്നു .. ‘അമ്മ യോട് കാര്യം പറഞ്ഞപ്പോൾ അമ്മ എല്ലാം പറഞ്ഞു നടന്നത് ഒക്കെ ടീച്ചർ എന്നോടും പറഞ്ഞു നിന്നെ സസ്‌പെൻഡ് ചെയ്യിക്കാൻ സമ്മതികരുത് എന്നൊക്കെ .. സോറി. ഇതിനും പിന്നെ അന്നത്തെ വീട്ടിലെ സംഭവത്തിനും I’m extremely sorry കിരൺ”
ഞാൻ അന്തംവിട്ട് നില്കുവാണ് ഇവൾ സോറി പറയുന്നു ഹോ കാക്ക ങ്ങാനും മലന്നു പറക്കുമോ…
“പ്രിൻസിപ്പാൾ നെ ഈസിയായ് നിർത്താം പക്ഷെ അച്ചൻ… അച്ഛൻ നിന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ വന്നതാ .. ഞാൻ കരഞ്ഞു കാൽ പിടിച്ചു ഓരോന്നോക്കെ പറഞ്ഞിട്ട അങ്ങേര് ഒന്ന് അടങ്ങിയത് തന്നെ ” അവൾ പറഞ്ഞു നിർത്തി
“പിന്നെ അവൾ വലിയ തെറ്റ് ചെയ്ത് ശരിയാണ് പക്ഷെ ഒരു പെണ്ണിനെ കേറി കൈ വച്ചത് നല്ല പ്രവർത്തിയല്ല കേട്ടോ.. അവൾ അറിഞ്ഞാണ്ട് ചെയ്തത് പോലും അല്ല അത്.. പിന്നെ ഇപോ അവൾ നിന്നെ രക്ഷിച്ചു