ഞാനൊന്നും മിണ്ടിയില്ല
അവൾ വീണ്ടും എന്റകയിൽ പിടിച്ചു വലിച്ചു നടന്നു.. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ജെറി ഓടി പുറകെ വരുന്നുണ്ട്
അവൾ നടന്നു അവളുടെ കാറിനു അടുത്ത് എത്തി
“ഉം കേറ് ”
“എങ്ങോട്ട് ?”
“കാറിൽ കേറാൻ”
ഞാൻ അനങ്ങാതെ നിന്നു
അവൾ എന്നെ തള്ളി കാറിന്റെ ഫ്രണ്ട് സൈഡ് സീറ്റിൽ കയറ്റി , അവൾ വന്നു ഡ്രൈവിംഗ് സീറ്റിലും കേറി… അവൾ കാർ മുന്നോട്ട് എടുത്തു. ഞാൻ നോക്കുമ്പോൾ എന്നെയും കൊണ്ട് വണ്ടി മുന്നോട്ട് പോയ കണ്ട് ഓടി ജെറി വരുന്നതാണ്. എന്നാൽ അവൻ എത്തുമ്പോൾ ഞങ്ങൾ ഗേറ്റ് കടന്നിരുന്നു
ഞാൻ ഒന്നും മിണ്ടാതെ മുന്നിലോട്ട് നോക്കി ഇരുന്നു
“സീറ്റ് ബെൽറ്റ് ഇട്”
“എന്താ??? ” ഞാൻ ചോദ്യ ഭാവേ അവളെ നോക്കി
“സീറ്റ് ബെൽറ്റ് ഇടാൻ ” അവൾ പിന്നേം പറഞ്ഞു
അവസാനം ഞാൻ തപ്പി തടയുന്നത് കണ്ട അവൾ വണ്ടി സൈഡിൽ ഒതുക്കി സീറ്റ് ബെൽറ്റ് എനിക്ക് ഇട്ട് തന്നു
“കാറിൽ ആദ്യമായ് കേറുവാണല്ലേ വിളമ്പുകാരാ ” അവൾ സീറ്റ് ബെൽറ്റ് ഇടുന്ന വഴി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു
ഞാൻ രൂക്ഷമായി അവളെ നോക്കി
“എവിടെക്കാ നീ എന്നെ കൊണ്ടുപോകുന്നേ??” ഞാൻ ചോദിച്ചു
“അത് അപ്പോൾ കണ്ട മതി തൽക്കാലം മിണ്ടാതെ ഇരുന്നോ”
അവൾ ചിരിച്ചുകൊണ്ട് കാർ വീണ്ടും മുന്നോട്ട് എടുത്തു. വണ്ടി മുന്നോട്ട് പോയി കൊണ്ടിരുന്നു അവൾ പിന്നെ ഒന്നും മിണ്ടിയും ഇല്ല ഞാനും ഒന്നും മിണ്ടാതെ ഇരുന്നു..
വണ്ടി അമ്മയെ അഡ്മിറ്റ് ചെയ്‌ത ഹോസ്പിറ്റലിലേക്ക് കേറിയപ്പോൾ ഞാൻ അവളെ നോക്കി
“ഇത്… ഇത് എന്താ ഇവിടെ ..??
” ഇവിടെ ഒരാളെ കാണാൻ”
“ആരെ?”
“അത് അപ്പോൾ കണ്ട മതി”
വണ്ടി പാർക്കിങ്ങിൽ ഒതുക്കി അവൾ ഇറങ്ങി . കാറിൽ നിന്ന് ഇറങ്ങാതെ ഇരുന്ന എന്റെ സൈഡിൽ വന്നു അവൾ ഡോർ തുറന്നു