ഉണ്ടകണ്ണി 17
Undakanni Part 17 | Author : Kiran Kumar | Previous Part
നന്നായി ഡിലെ ഉണ്ടായി… നന്നായി എന്നാൽ ഒരുപാട് ലേറ്റ് ആയി… നിങ്ങൾക്ക് വിളിക്കേണ്ട തെറികൾ എല്ലാം വിളിക്കാം…ജീവിത പ്രാരബ്രദത്തിൽ ആയിരുന്നു സോറി…
ബാക്കി കഥ ഒന്നൂടെ ആദ്യം മുതൽ ഓടിച്ചു നോക്കിയിട്ട് വായിക്കൂ….
രാവിലെ ആധിയോടെയാണ് കിരൺ എണീറ്റത് ഓരോന്ന് ആലോചിച്ചു ഉറങ്ങിയത് എപ്പോഴാണ് ന്ന് പോലും അവന് ഓർമയുണ്ടായിരുന്നില്ല , അവരോട് എല്ലാം പറഞ്ഞാലോ ന്ന് ഒരുപാട് അവൻ രാത്രി ആലോചിച്ചു എന്നാൽ വെറുതെ അവരുടെ കൂടെ ഉറക്കം കളയണ്ട അതുമല്ല അവന്റെ അമ്മയുടെ ഖാതകന് അവൻ മൂലം ഒരു അന്ത്യം ഉണ്ടാവും എന്ന പ്രതീക്ഷയും അവനെ അവരിൽ നിന്നും എല്ലാം പറയുന്നതിൽ നിന്നും വിലക്കി.
പ്രഭാത കർമങ്ങളൊക്കെ കഴിഞ്ഞു, അമ്മയുടെ കയ്യിൽ നിന്ന് ഒരു കപ്പ് കാപ്പി വാങ്ങി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവനു അക്ഷരയുടെ കോൾ വന്നു
“എന്താടി??”
“എടാ…. അച്ഛൻ… അച്ചൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല… ”
അവളുടെ ശബ്ദത്തിലെ പരിഭ്രാന്തി അവൻ തിരിച്ചറിഞ്ഞു
“എവിടുന്ന് വന്നിട്ടില്ല ന്ന്?? അച്ചൻ എവിടെ പോയതാ??”
“എടാ.. അച്ചൻ ഇന്നലെ അയാളുടെ കൂടെ എന്തോ ബിസിനസ് മീറ്റിങ് നു ന്നും പറഞ്ഞു പോയതാണ്.. ഇതുവരെ തിരികെ വന്നിട്ടും ഇല്ല വിളിച്ചിട്ട് കിട്ടുന്നുമില്ല”
അവളുടെ പറച്ചിലിൽ നിന്നും സംഗതി പന്തികേടല്ല ന്ന് അവനു മനസിലായി .. ഐശ്വര്യ ഇന്നലെ പറഞ്ഞ കാര്യങ്ങൾ അവന്റെ മനസിലൂടെ കടന്നു പോയി.
‘ അപ്പോൾ അയാൾ കളി തുടങ്ങി കഴിഞ്ഞു ‘
അവൻ മനസിൽ കരുതി
“അക്ഷ നീ വിഷമിക്കാതെ അച്ഛൻ തോട്ടത്തിൽ വല്ലോം പോയതാവും അവിടെ റേഞ്ച് ഉണ്ടാകില്ല , അച്ഛൻ ഉടനെ വിളിക്കും അല്ലേൽ വരും നീ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്ക് ”
“എടാ… അച്ചൻ ആദ്യമായ് ഒന്നുമല്ല ഇങ്ങനെ പോകുന്നേ പക്ഷെ വിളിക്കാതെ ഇരിക്കുന്നെ ആദ്യമാണ്”
“അക്ഷ നീ ഞാൻ പറയുന്ന കേൾക്ക് . അമ്മയെ കാര്യം പറഞ്ഞു മനസിലാക്ക് ഞാൻ വരാം ഒരു പ്രധാന കാര്യം ഉണ്ട് നിന്നോട് പറയാൻ”
” എന്ത് കാര്യം??…. എന്താടാ എന്താ പറ്റിയെ… നീ നീ പറ”
“ഏയ് നീ പേടിക്കാതെ ഞാൻ വരാം നീ അമ്മയെ സമാധാനിപ്പിച്ചു നിർത്ത് അച്ചൻ വരും”
കിരൺ അതും പറഞ്ഞു ഫോണ് കാട്ടാക്കി വേഗം റെഡിയായി അവളുടെ വീട്ടിലേക്ക് പോയി.
……….
അവൻ ചെല്ലുമ്പോൾ തന്നെ അവൾ വാതുക്കൽ അവനെയും കാത്ത് നില്പുണ്ടായിരുന്നു.
“എന്താടാ…. എന്താ കാര്യം???”
അവനെ കണ്ടതും അവൾ ഓടി ഇറങ്ങി വന്നു
“നീ…നീ അമ്മയെ ഇങ് വിളിക്ക് ഞാൻ പറയാം”
“നീ കേറി വാ കാര്യം പറ”
“വേണ്ട നീ അമ്മെയ വിളിക്ക് ഞാൻ പറയാം ”
അവൻ അവൾ എത്ര പറഞ്ഞിട്ടും അകത്തേക്ക് കേറിയില്ല , ഒടുവിൽ അവൾ അമ്മയെ പോയി വിളിച്ചുകൊണ്ട് വന്നു.
“അമ്മേ…. അക്ഷര.. ഞാൻ ഇപോ പറയുന്ന കാര്യങ്ങൾ കേട്ട് നിങ്ങൾ പാനിക്ക് ആവരുത്.”
അവൻ പറഞ്ഞത് കേട്ട് അവർ രണ്ടു പേരും സംശയത്തോടെ നിന്നു
“എന്ന മോനെ… എന്താ എന്ത് പറ്റി ചേട്ടനു വല്ല അപകടവും??”
“കിച്ചു എന്ന പറ്റിയെ അച്ചന് നീ പറ”