ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Posted by

 

 

“ആ ഇനി ചോദിക്ക്… എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്”

 

 

ഐശ്വര്യ കൈ കെട്ടി നിന്നുകൊണ്ട് അവനോട് ചോദിച്ചു .

 

 

“ഐശ്വര്യ നീ  ഈ അഭിനയം നിർത്ത് ന്നിട്ട് കാര്യത്തിലേക്ക് വാ ആരാ നീ?? ”

 

 

അവന്റെ ചോദ്യം കേട്ട് ഐശ്വര്യ യുടെ മുഖം സംശയ ഭാവം ആവുന്നത് അവൻ കണ്ടു.

 

 

“അഭിനയമോ?? നീ എന്താ ഈ പറയുന്നത് എന്ത് കാര്യം ആണ് ഞാൻ ആരാ ന്ന് നിനക്ക് അറിയില്ലേ??”

 

“എടി നീ കളിക്കല്ലേ… എനിക് ഇതിൽ കൂടുതൽ താഴാൻ അറിയില്ല”

 

കിരൺ ന്റെ ശബ്ദം ഉയർന്നു

 

 

“എടാ നീ എന്തിനാ ചൂടാവുന്നെ എന്താ സംഭവം ??”

 

“നിനക്കു ഒന്നും അറിയില്ല ല്ലേ??

 

ഇന്നലെ എന്നെയും അക്ഷയെയും നീ കണ്ടില്ല ന്ന് കൂടി പറ ഇനി ”

 

 

“ങേ…. ഇന്നലെ… ഇന്നലെ ഞാൻ കണ്ടില്ല നിങ്ങളെ ഇന്നലെ ഞായറാഴ്ച അല്ലെ നിങ്ങൾ എവിടെയോ ട്രിപ്പിൽ അല്ലായിരുന്നോ അവളുടെ സ്റ്റേറ്‌സ് കണ്ടിരുന്നു ”

 

 

ഐശ്വര്യ സംശയ ഭാവത്തിൽ അവനെ നോക്കി

 

 

“എടി…. കൊപ്പേ….. നീ…നീ കളിക്കല്ലേ… ആരാ നീ എന്താ നീയും ഞാനും അക്ഷരയും തമ്മിൽ ബന്ധം എന്താ നീ ഹരിയും ആയുള്ള ബന്ധം… ”

 

“ഹരി യോ അതാരാ??”

 

അവളുടെ ചോദ്യം അവനെ കൂടുതൽ ദേഷ്യത്തിൽ ആക്കി

 

 

“പ്ഫ നായിന്റെ മോളെ… ഇന്നലെ കൊന്നു കളഞ്ഞ ആളെ നിനക്ക് അറിയില്ല അല്ലെടി ??”

 

 

“കിരണേ…… നിനക്ക് ….നിനക്ക് നീ എന്തൊക്കെ ആണ് ഈ പറയുന്നേ??”

 

 

“ദെ… ഐശ്വര്യ ക്ഷമക് ഒരു പരിധി ഉണ്ട്… ഇന്നലെ നീ ഞങ്ങളെ മൂന്നാർ വച്ചു കണ്ടില്ല ല്ലേ??”

 

 

“എടാ നീ എന്താ പറയുന്നേ… ഇന്നലെ ഞാൻ മൂന്നാറോ ?? ഇന്നലെ ഞാൻ ഇവിടെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു … ഞാൻ നിതയും ഒക്കെ ആയി മാളിൽ ഒക്കെ പോയി സിനിമ ഒക്കെ കണ്ടിട്ടാ വന്നേ… അതിനിടക്ക് ആണ് അവളുടെ സ്റ്റാറ്റസ് കണ്ടത് ദേ…”

Leave a Reply

Your email address will not be published. Required fields are marked *