“ഹലോ…”
“എന്തായി കഴിഞ്ഞോ?”
“ഏയ് ഇല്ലടാ ഉച്ചക്ക് ആണ് ദഹിപ്പിക്കൽ ആരോ വരാൻ ഉണ്ടെന്ന് ”
“ആര്??”
“ആ എനിക്ക് അറിയില്ല … ഇവിടെ ആകെ സീൻ ആണ് അവന്റെ അച്ഛൻ വൻ കലിപ്പ് ൽ ആണ് അവനെ കൊന്നവരെ കണ്ടുപിടിക്കാൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് തന്നെ ഫുൾ ഇറങ്ങാൻ പോകുവാ അത്രേ..നീ എവിടാ ക്ലാസിൽ ആണോ??”
“ആ അതേ… പിന്നെ പെട്ടന്ന് വീട്ടിൽ പോവാൻ നോക്ക് . പിന്നെ വീട്ടിൽ ചന്നിട്ട് എങ്ങോട്ടും ഇറങ്ങാൻ നില്കണ്ട കേട്ടോ കോളേജ് കഴിന്നു ഞാൻ വന്നു വിളിക്കാം നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്”
“എന്താടാ കാര്യം?”
“അക്ഷ പറയുന്ന കേൾക്ക്… ഞാൻ ചുമ്മ പറയില്ല ന്ന് നിനക്കു അറിയാമല്ലോ .,എല്ലാം കാണുമ്പോ പറയാം”
“ആ ok ok നീ വൈകിട്ട് വാ ഞാൻ വീട്ടിൽ ഉണ്ടാവും”
കിരൺ കോൾ കട്ട് ആക്കി തിരഞ്ഞു നോക്കിയതും തന്നെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്. അവൻ വെറുപ്പോടെ മുഖം വെട്ടിച്ചു കളഞ്ഞു.
അങ്ങനെ അന്ന് രാവിലെ പിരീഡ് എല്ലാം കഴിഞ്ഞ് എല്ലാരും ഫുഡ് കഴിക്കാൻ ഇറങ്ങി.
ഐശ്വര്യ പതിയെ എണീറ്റ് ഫുഡ് കഴിക്കാൻ ഇറങ്ങിയതും കിരൺ ഓടി അവിളുടെ അടുത്ത് ചെന്നു.
“ഐശ്വര്യ വാ എനിക്ക് കുറച്ചു സംസാരിക്കണം”
“ഇപ്പോഴോ?? ചോറുണ്ട് കഴിഞ്ഞ് പോരെ?”
“ഇല്ല നീ വാ ഇപോ തന്നെ”
“ശെടാ ഇവനെക്കൊണ്ട് …. oke വാ ”
അവർ രണ്ടും കൂടെ ഇറങ്ങി കോളേജിന് പിന്നിലേക്ക് നടന്നു.
അതേ സമയം ജെറി തന്റെ ഫോണ് ഹെഡ് സെറ്റ് വച്ചു ക്ലസ്സിൽ ഇരുന്നു. കിരൺ ന്റെ ഫോണ് അവനുമായി കണക്ട് ആയിരുന്നു അവർ സംസാരിക്കുന്നത് അവന് കേൾക്കാൻ.
കോളജിനു പിറകിൽ ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ അവർ നിന്നു.