“കൊള്ളാം അത് നന്നായി എന്തായാലും എന്റെ നാത്തൂൻ നെ നാളെ എനിക്കും ഒന്ന് കാണണം ”
“ആ നിന്നെ പറ്റി ഞാൻ കുറെ പറഞ്ഞു കൊടുത്തിട്ടുണ്ട്”
“ങേ… എന്ത് നീ എന്ത് ദുരന്തം ഒക്കെ ആണ് പറഞ്ഞു ആ കൊച്ചിനെ പേടിപ്പിച്ചു വച്ചേക്കുന്നെ??”
“ആ അതൊക്കെ നാളെ നേരിട്ട് അറിഞ്ഞോ”
“തെണ്ടി”
“ഈ…”
“അല്ല ഇതാണോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്”
“ഏയ് അല്ല …അത് … അത് പറയാം ”
പെട്ടെന്ന് ഇത്രേം നേരം സംസാരിച്ചു ഇരുന്ന് ഭാവം അവന്റെ ശബ്ദത്തിൽ മാറ്റം ഉണ്ടായത് അവൾ ശ്രദ്ധിച്ചു.
ജെറി വണ്ടി ഒരു കോഫി ഷോപ്പിന് മുന്നിലേക് കയറ്റി നിർത്തി പുറകെ അവളും …
“കൈ എടുക്കട ന്റെ വയർ നീറുന്നു”
വണ്ടി അങ്ങോട്ടെക്ക് കേറി വന്നപ്പോൾ അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു
“അയ്യോ… ടി സോറി…”
“ഹും അവന്റെ ഒരു സോറി ഇപോ കുറച്ചു കൂടുന്നുണ്ട് നിനക്ക്”
അവൾ ചൂടായപ്പോൾ അവൻ ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്ന് ഇറങ്ങി
“അയ്യേ… പൊട്ടൻ ഞാൻ ചുമ്മ പറഞ്ഞത് ആണ് ”
“നീ വ വന്ന കാര്യം പറയാം”
“കിച്ചു… ”
നടക്കാൻ ഒരുങ്ങിയ അവൻ നിന്നു
“എന്താ??”
“ടാ ഞാൻ ചുമ്മ പറഞ്ഞതാ നിന്നെ ഒന്ന് ചൂടാക്കാൻ ”
“ആ സമ്മതിച്ചു ”
“ടാ സോറി…”
“അല്ല എന്താണ് ഇവിടെ …. വന്നത് എന്തിനാ ന്ന് ബോധം ഉണ്ടോ??”
അവരെ കാണാത്ത കൊണ്ട് തിരികെ ഷോപ്പിൽ നിന്നും ഇറങ്ങി പാർക്കിങ്ങിൽ വന്ന ജെറി ചോദിച്ചു