“അതൊകെ അവിടെ ചെന്നിട്ട് പറയാം നീ വണ്ടി ഓടിക്ക് …”
അവൻ അതും പറഞ്ഞു അവന്റെ രണ്ടു കൈ കൊണ്ടും അവളെ പുറകിൽ നിന്ന് അവളൂടെ വയറിൽ കെട്ടി പിടിച്ചു”
“ടാ ടാ നീ നമ്മളെ വീഴ്ത്തുമോ ”
അവൾ ഒന്ന് ഞെരിപിളി കൊണ്ടു
കിരൺ പെട്ടെന്ന് കൈ പിൻ വലിച്ചപ്പോൾ അവൾ അവന്റെ കൈ എടുത്ത് വീണ്ടും പഴേ പോലെ വച്ചു.
“എന്ത് പറ്റി നിനക്ക് പതിവ് ഇല്ലാതെ തൊടലും തലോടലും ഒക്കെ”
“ഏയ്… ചുമ്മ നിന്നെ കണ്ടപ്പോ ”
“ഓഹോ എന്നെ ആദ്യമായ് കാണുക ആവും ല്ലേ”
“ഏയ്….പോടി പോത്തെ …”
“പ്ഫ തെണ്ടി പോത്ത് നിന്റെ മറ്റവൾ ”
“ആ അതേ…”
“പോടാ …”
“എടി പിന്നെ…. നിന്നെ ഒരാൾക്ക് പരിചയപെടുത്തി തരാൻ ഉണ്ട് നാളെ കോളേജിൽ വച്ച്”
“ആരെ..?”
“എന്റ പെങ്ങളെ ”
“ങേ….. നിന്റെ പെങ്ങളോ??? ഏത് ??”
“അത് ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ അച്ചന്റെ പെങ്ങൾ ഒരാൾ തമിഴ്‌നാട് ഉള്ള കാര്യം ”
“അതേ..”
“ആ അപ്പച്ചി യുടെ മോൾ സന്ധ്യ… അവൾ നമ്മുടെ കോളേജിൽ ഉണ്ട് ഇപ്പോൾ
” ങേ… എന്നിട്ട്??”
“അവൾ നമ്മൾ മൂന്നാർ പോയ ദിവസം എന്നെ തിരക്കി ജെറി ടെ വീട്ടിൽ പോയി. അവൻ പിന്നെ വീട്ടിൽ വന്നു അവളെ അമ്മയെ കാണിച്ചു… അമ്മക്ക് ഇപോ അവളെ പറ്റി നൂറു നാവ് ആണ് ”
“ആഹാ ഇതൊകെ എപ്പോ നടന്നു ന്നിട്ട് നീ കണ്ടോ അവളെ”
“പിന്നെ കണ്ടു ഇന്ന് കോളേജിൽ വച്ച് നമ്മുടെ എല്ലാം നമ്പറും കൊടുത്തു അവൾക്ക് പിന്നെ അവൾ ഉച്ചക്ക് ഫുഡ് ഹോസ്റ്റലിൽ നിന്ന് ആയിരുന്നു അത് ഞാൻ മാറ്റി വീട്ടിൽ നിന്ന് കൊണ്ടേ കൊടുക്കാം ന്ന് പറഞ്ഞു”