“സന്ധ്യ മോളെ…”
കിരൺ പതിയെ വിളിച്ചു…
“ങേ… നിനക്കു ഇവളെ മനസിലയോ??
ജെറി അത്ഭുതത്തോടെ അവനെ നോക്കി
“പിന്നെ ഇന്നലെ അമ്മ എല്ലാം പറഞ്ഞു ടാ… ഇവൾ ചേട്ടനെ തിരക്കി വീട്ടിൽ വന്നത് ഒക്കെ ”
കിരൺ നോക്കുംമ്പോ കരഞ്ഞു കണ്ണുനീർ തുടക്കുന്ന സന്ധ്യ യെ ആണ് കണ്ടത്.
“അയ്യേ മോൾ കരയെല്ലേ… ദെ… എനിക്ക് എല്ലാ കാര്യങ്ങളും അറിയാം എനിക്ക് മോളോടും അമ്മയോടും ഒന്നും ഒരു ദേഷ്യവും ഇല്ല.. മറിച്ചു ഇപോ എനിക് ഒരു കൂടപിറപ്പ് ഉണ്ടായ സന്തോഷം ആണ് ”
“ഹോ എനിക്ക് സന്തോഷം ആയി… നിങ്ങളെ ഒക്കെ എനിക്ക് പേടി ആയിരുന്നു എങ്ങനെ പ്രതികരിക്കും ന്ന് ഓർത്ത് ”
” നീ ഒന്നും പേടിക്കണ്ട.. എന്ത് ആവശ്യം ഇവിടെ ഉണ്ടേലും രണ്ടു ചേട്ടന്മാരും ഒരു ചേച്ചിയും ഉണ്ടെന്ന് കരുതിക്കോ ഇവിടെ ”
കിരൺ ന്റെ ആ പറച്ചിൽ ജെറിക്ക് ഇഷ്ടം ആയില്ല അവന്റെമുഖം മാറുന്നത് സന്ധ്യ ശ്രദ്ധിച്ചു.
“അല്ല അക്ഷര ചേച്ചി എവിടെ?? കണ്ടില്ലലോ ”
” അവൾ ലീവ മോളെ…നാളെ നിന്നെ പരിചയപ്പെടുത്തി തരാം . അല്ല എവിടാ നീ താമിസികുന്നേ?”
” ഹോസ്റ്റലിൽ ആണ് . ”
“ഇടക്ക് നീ വീട്ടിലേക്ക് ഒക്കെ വാ കേട്ടോ… എപ്പോ വേണേലും നിനക്ക് അങ്ങോട് വരാം… എന്നെയോ അല്ലേൽ ദെ ഇവനെയോ വിളിച്ച മതി . അല്ലെടാ?”
കിരൺ അതും പറഞ്ഞു ജെറിയെ നോക്കി
“ങേ…. ഹാ. …അത് … അതേ.. അതേ”
ജെറി അവളെ നോക്കി എന്തൊക്കെയോ പറഞ്ഞു
“എന്താടാ??? എന്ന പറ്റി നിനക്ക് ??”
കിരൺ അവന്റെ മുഖ ഭാവം ഒക്കെ കണ്ടു ചോദിച്ചു