“കിരണേ??”
“എന്താടാ??”
“എന്താ ഇതൊകെ ന്ന്?”
“എന്ത്?”
“അവൾ പറഞ്ഞത് ഞാൻ കേട്ടു”
“ആ കേട്ടല്ലോ ന്നിട്ട് എന്ത് തോന്നി..”
“അവൾക്ക് അങ്ങനെ ഒരു സംഭവം നടന്നത് പോലും അറിയാത്ത പോലെ ആണല്ലോ സംസാരിച്ചത്”
“അതാണ് ഞാനും ആലോചിച്ചത്… ഒന്നെങ്കിൽ അവൾ പഠിച്ച കള്ളി… അല്ലേൽ വേറെ എന്തോ കളി…. അത് എന്താ ന്ന് മനസിലാവുന്നില്ല”
“എടാ ഇനി വല്ല ട്വിൻസ് ആവുമോ??”
“പോ കൊപ്പേ…. ട്വിൻസ് ഇതെന്ത് സിനിമയോ ?”
“എടാ ഞാൻ ചുമ്മ ഒരു പോസിബിലിറ്റി പറഞ്ഞതാ ”
“ഉം.. എന്തായാലും അക്ഷര യെ കാണണം വൈകിട്ട് നീയും വരണം ”
“ഞാനും വരട്ടെ….”
പെട്ടെന്ന് വേറെ ആരുടെയോ ഒരു ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞു നോക്കി …
കിരണ് നു ഒട്ടും പരിചയം ഇല്ലാത്ത ഒരു സുന്ദരിയായ പെണ്കുട്ടി യെ ആണ് കണ്ടത് എന്നാൽ സന്ധ്യയെ കണ്ടു ജെറി യുടെ മുഖം വികസിച്ചു.
“ഹായ്… സന്ധ്യ..”
“ജെറി ചേട്ടൻ ഒന്നും പറയണ്ട ഞാൻ കിരൺ അണ്ണനെ കാണാൻ ക്ലസിലേക്ക് വന്നത അപ്പോൾ ചേട്ടൻ ഓടി പോകുന്നു ഞാൻ ചിരിച്ചു കാണിച്ചു വല്യ കാര്യത്തിൽ ന്നിട്ട് മൈൻഡ് പോലും ചെയ്യാതെ പോയി”
അവൾ സങ്കടം കാണിച്ചു
“അയ്യോ… ഞാൻ ശ്രദ്ധിച്ചില്ല സന്ധ്യ… പിന്നെ എന്തായാലും ഇപോ അത് നന്നായി.. ദെ…. ഇതാണ് നിന്റെ കിരൺ അണ്ണൻ ”
ജെറി അവനെ പിടിച്ചു അവളുടെ മുന്നിലേക് നിർത്തി
സന്ധ്യ യുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നതും അവസാനം കണ്ണൊക്കെ നിറഞ്ഞ് വരുന്നതും അവർ കണ്ടു