അവൾ അവനെ ഫോണിൽ നിന്നും ഫോട്ടോ എടുത് കാണിച്ചു… അവൻ പെട്ടെന്ന് ആ ഫോട്ടോ എടുത്ത് ഡീറ്റൈൽസ് നോക്കി അവനെ ഞെട്ടിച്ചു കൊണ്ട് ആ സമയം ഇന്നലെ പകൽ ആയിരുന്നു.
“ഇല്ല….. ഞാൻ. ഞാൻ വിശ്വസിക്കില്ല…. എന്തോ കളി ആണ് ഇത്… സത്യം പറ ഐശ്വര്യ… ആരാ നീ എന്തിന് നീ ഹരി യെ കൊന്നു.. ഞങ്ങളെ എന്തിന് ഇതിലേക്ക് കൊണ്ടുവന്നു ??”
“എടാ നിനക്ക് എന്തോ കുഴപ്പം ഉണ്ട്… ആരാ ഈ ഹരി?? നീ പറയുന്ന ഒന്നുമെനിക്ക് മനസിലാവുന്നില്ല… ”
അവൾ പറയുന്നത് എല്ലാം കേട്ട് അവനു തല കറങ്ങുന്നത് പോലെ ആയിരുന്നു..
ഫോണിലൂടെ കേൾകുന്ന ജെറിയുടെ അവസ്‌ഥ യും ഏതാണ്ട് അതേ പോലെ ആയിരുന്നു.
“എടാ ഞാൻ പോവാ… വിശകുന്നു നീ വരുന്നോ ഞാൻ വാങ്ങി തരാം അവൾ ഇല്ലാലോ ഇന്ന്”
അവളുടെ ചോദ്യങ്ങൾ പോലും അവന്റെ ചെവിയിൽ വീണില്ല അവൻ അവിടെ അടുത്ത് കണ്ട കൽ കെട്ടിൽ ഇരുന്നു.
“നീ ഇരിക്കുവാണോ?? എന്ന ശരി ഞാൻ പോവാ ക്ലസ്സിൽ കാണാം ”
അവൾ അതും പറഞ്ഞ് നടന്നു പോയി..
ജെറി പെട്ടെന്ന് ക്ലസ്സിൽ നിന്ന് അവന്റെ അടുത്തേക്ക് ഓടി..
ജെറി യുടെ ഓട്ടം കിരൺ നെ പരിചയപ്പെടാൻ അവരുടെ ക്ലാസ്സിലേക്ക് വന്നുകൊണ്ടിരുന്ന സന്ധ്യ കണ്ടിരുന്നു. അവൾ അവനെ നോക്കി ചിരിച്ചു എങ്കിലും അവൻ അവളെ മൈൻഡ് ചെയ്യാതെ മറികടന്നു ഓടി പോയി.
സന്ധ്യ അവൻ പോയ പുറകെ നടന്നു
ജെറി ഓടി വരുമ്പോൾ കണ്ടു കൽ കെട്ടിൽ തല കൈ ൽ താങ്ങി ഇരിക്കുന്ന കിരൺ നെ
“ടാ എന്താടാ ഇതൊകെ??”
കിരൺ ഒന്ന് തല പൊക്കി അവനെ ഒന്ന് നോക്കിയിട്ട് പിന്നെയും പഴേ പോലെ ഇരുന്നു.