ഉണ്ടകണ്ണി 14
Undakanni Part 14 | Author : Kiran Kumar | Previous Part
” അത് കാണും മുഖപരിചയം ചേട്ടന് നല്ലോണം കാണും ”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു
“ങേ അതെങ്ങനെ??”
“അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”
“അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .
ജെറി സംശയത്തോടെ ചോദിച്ചു
“ആ കിരണ് അണ്ണൻ എന്റെ മുറൈ മാമൻ ആണ്… അത് തമിഴ് ആചാര പ്രകാരം ആണ് കേട്ടോ… ഇവിടെ പെങ്ങൾ ആയി വരും”
“മനസിലായില്ല ??”
ജെറി ഒന്നും മനസിലാകാതെ ചോദിച്ചു
“അത് പിന്നെ.. കിരൺ ചേട്ടന്റെ അച്ചന്റെ അനിയത്തിയുടെ ഒരേയൊരു മോൾ ആണ് ഞാൻ …. സന്ധ്യാ ഷണ്മുഖം … ”
അവൾ പറഞ്ഞത് ഒരു അമ്പരപ്പോടെ ജെറി കേട്ടിരുന്നു
“ഹലോ…ചേട്ടാ…”
കുറച്ചു നേരമായി അവൻ ആലോചനയിൽ ഇരിക്കുന്നത് കണ്ടിട്ട് അവൾ വിളിച്ചു .
പെട്ടെന്ന് ജെറി സ്വബോധത്തിലേക്ക് വന്നു
“അല്ല… ഇങ്ങനെ ഒരു ബന്ധത്തിന്റെ കാര്യം അവൻ….. എന്നോട്???”
“ഹ ഹ… അതിന് അണ്ണനു പോലും അറിയില്ലായിരിക്കും ഇക്കാര്യം”
“അതെന്താ ??”
“ആ അതൊക്കെ അങ്ങനെ ആണ്.. അണ്ണാവുടെ അപ്പാ… … ശേ…. അണ്ണന്റെ അച്ഛൻ മരിച്ചപോൾ പോലും തിരിഞ്ഞു നോക്കാതെ പോയ എന്റെ അമ്മയെ അനുവമ്മ എന്തായാലും ഞങ്ങളെ ഒക്കെ ഒഴിവാക്കി ആയിരിക്കും വളർത്തിയിട്ടുണ്ടാവുക. ”
“നീ ഈ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല കേട്ടോ”
ജെറി പറഞ്ഞു
“അത് എനിക്ക് ജെറി ചേട്ടന്റെ മുഖം കണ്ടപ്പോ തന്നെ മനസിലായി ”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു
“നീ എന്തായാലും നമ്മുട കോളേജിൽ അല്ലെ വഴിയേ എല്ലാം അറിയാം.. ഇപോ വന്നത് അവനെ കാണാൻ ആണോ??? അതിന് അവനെ നേരിട്ട് കണ്ടാൽ പോരെ…ഞാൻ എന്തിനാ??”
“അത് … പിന്നെ ചേട്ടാ ഞാൻ നിങ്ങളെ ഒക്കെ കോളേജിൽ വച്ചു കണ്ടിരുന്നു പക്ഷെ…. വന്നു പരിചയപ്പെടാൻ ഒരു മടി… അതും കിരണ് ചേട്ടൻ ഞാൻ ആരാ ന്ന് അറിഞ്ഞ എന്ത് പ്രതികരിക്കും എന്നൊന്നും അറിയില്ല എനിക്ക്…