ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Posted by

 

“ഓടിക്കോ നിനക്ക് ചിരി, ഞാൻ അന്ന് അനുഭവിച്ചത് എനിക്കെ അറിയൂ ”

 

“ന്നിട്ട് പിന്നെ എന്താ സംഭവിച്ചത്??”

 

 

“എന്നിട്ട് എന്താ നിന്റെ അച്ഛൻ ഇറങ്ങി എന്നെ തല്ലാൻ വരുന്ന കണ്ടപ്പോ ആണ് ചാടി  എണീറ്റത് ”

 

“ഹ ഹ ഹ ഹ ”

 

“അധികം ചിരികണ്ട അഹങ്കാരി”

 

“അഹങ്കാരി യോ ഞാനോ …”

 

“ആ അതേ ”

 

“അതിന് ഞാൻ എന്ന അഹങ്കാരമാടാ കാണിച്ചേ??”

 

“അങ്ങനെ ഒന്നും ഇല്ല ചുമ്മ കിടക്കട്ടെ”  അവൻ ചിരിച്ചു

 

“പ്ഫ തെണ്ടി… നിനക്ക് ഇപ്പോ എന്നെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട് ”

 

അവൾ അവന്റെ തോളിൽ തല്ലികൊണ്ടു പറഞ്ഞു

 

വാ ഇവിടെ ഇതൊകെ മതി നമുക്ക് എക്കോ പോയിന്റിലും ടോപ്പ് സ്റ്റേഷനിലും ഒക്കെ പോവാം

 

അവർ രണ്ടും കൂടെ വീണ്ടും കാർ പാർക്കിങ്ങിലേക്ക് പോയി.

 

” അക്ഷ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??”

കാറിൽ കേറി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു

 

” നിനക്ക് വേറെ ലവർ ഒന്നും ഇല്ലായിരുന്നോ ഇതുവരെ?”

 

“എന്താണ് ഇപ്പോ ഇങ്ങനെ ഒരു ചോദ്യം??”

 

അവൾ സംശയരൂപേണ അവനെ നോക്കി

 

“ഏയ് ഞാൻ ചുമ്മ ചോദിച്ചതാ , ഉണ്ടായിരുന്നോ??”

 

 

“ഏയ് ഇല്ലട.. ഒരുപാട് പേര് പ്രൊപോസ് ചെയ്തിട്ടുണ്ട് സ്കൂൾ കാലം മുതലേ പക്ഷേ എനിക്ക് അതിനൊന്നും താൽപ്പര്യം ഇല്ലായിരുന്നു .  ഒന്നാമത് എന്റെ സ്വാഭാവമാർക്കും ഇഷ്ടമാവില്ല പിന്നെ എനിക്ക് അപ്പോൾ ഒന്നും പ്രേമം ഇഷ്ടം തുടങ്ങിയ വികാരങ്ങളോട് ഒന്നും താല്പര്യം ഇല്ലായിരുന്നു ”

 

“പിന്നെ ഇപോ എങ്ങനെ തോന്നി അതും എന്നോട്?”

 

 

“അതിന് നിന്നോട് എനിക്ക് പ്രേമം ഇല്ലാലോ ആരാ നിന്നോട് ഈ കള്ളമൊക്കെ പറഞ്ഞു തന്നെ”

 

അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി

 

അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല ന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി

Leave a Reply

Your email address will not be published. Required fields are marked *