അവൾ അവന്റെ കൈ പിടിച്ചു വിളിച്ചുകൊണ്ട് ഡാമിന്റെ മുകളിലേക്ക് നടന്നു.
ഞായറാഴ്ച അയത്കൊണ്ട് ഒരുപാട് സഞ്ചാരികൾ എത്തിയിരുന്നു ഗ്രൂപ്പ് ആയി വന്നവരും ഫാമിലി ആയി വന്നവരും ബൈക്ക് റൈഡ് ട്രിപ്പ് ആയിട്ട് വന്നവരും എല്ലാരും കൂടെ ആകെ ബഹളം..
“എടാ നിനക്ക് കുതിരപുറത്ത് കേറണോ??”
അടുത്ത് കുതിരയെയും ആയി നിൽകുന്ന ആളെ കണ്ടു അവൾ ചോദിച്ചു
“യ്യോ എനിക്ക് ഒന്നും വേണ്ട… ”
“അതെന്താ നല്ല രസമാണ്”
“ഞാൻ ഇല്ല, നീ വേണേ കേറിക്കോ എനിക് പേടിയ ”
“ഞാൻ കേറിയിട്ടുണ്ട് കുറെ പ്രാവശ്യം ”
“ആഹാ എപ്പോ?”
“അത് മുന്നേ മൂന്നാർ ഞാൻ കുറെ വട്ടം വന്നിട്ടുണ്ട് . നീ നേരത്തെ പറഞ്ഞില്ലേ സ്കൂൾ ടൂർ അങ്ങനെ, പിന്നെ ഫാമിലി ആയി ഒക്കെ വന്നിട്ടുണ്ട് , അന്ന് ഞങ്ങൾ എല്ലാരും കൂടെ കുതിര സവാരി ഒക്കെ ചെയ്‌തത ചേച്ചി ആണ് എന്നെ വലിച്ചു കയറ്റിയത് ”
“അത് നീ പറഞ്ഞപ്പോഴ ഞാൻ ഒരു കാര്യം മറന്നത് ഓർത്തത്”
“എന്താടാ ” ഡാമിന്റെ കൈവരിയിൽ ചാരി കൈ കെട്ടി നിന്നുകൊണ്ട് അവൾ ചോദിച്ചു
” എനിക്ക് ഈ പെണ്ണിനെ കാണാൻ അവസ്സരം ഉണ്ടായതും നിന്റെ തല്ല് വാങ്ങാൻ പറ്റിയതും നിന്റെ ചേച്ചി ടെ കല്യാണത്തിന് വന്നപ്പോൾ അല്ലെ.”
അവന്റെ ചോദ്യം കേട്ട ചിരിച്ചുകൊണ്ട് ഇരുന്ന അവളുടെ മുഖംമാറി
“കിച്ചു തല്ലിയ കാര്യം പറയരുത് ന്ന് നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു .. ”
“യ്യോ ടി ഞാൻ അത് ഒന്നും ഉദ്ദേശ്യം വച്ചല്ല… പിന്നെ തല്ല് കൊണ്ടത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത്.. അതുകൊണ്ട് നീ വിഷമിക്കേണ്ട ട്ടോ ”
അവൻ അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഇഴകൾ വകഞ്ഞു കാതിന് സൈഡിൽ ആക്കി കൊണ്ട് പറഞ്ഞു .