“എന്റെ പൊന്നമ്മേ ഇത് അമ്മ ഉദ്ദേശിക്കുന്നത് ന്നും ആവില്ല അവൾക്ക് എന്തോ പറയാൻ ഉണ്ട്. ഞാൻ ഒന്ന് പോയി നോക്കട്ടെ. ഇനി അമ്മ ഉദ്ദേശിക്കുന്നത് ആണേലും സെറ്റ് ല്ലേ ”
അവൻ ഇളിച്ചു കൊണ്ട് പുറത്തേക്ക് ഓടി
“ടാ ടാ ടാ നീ പോയിട്ട് വാ നിനക്കുള്ളത് അപ്പോൾ തരാം ”
” എന്താണ് പേര്??”
ജെറി അവളോട് ചോദിച്ചു
” സന്ധ്യ ”
” ok സന്ധ്യ വരൂ ”
അവൻ അവളെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി
” എങ്ങനാ വന്നത്??”
“ഞാൻ ബസിൽ ആണ് വന്നത്”
“Ok എന്റെ കൂടെ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ട് ഇല്ലെലോ ല്ലേ?”
“അവൾ ഒരു പരിഭ്രമത്തോടെ ഇല്ല ന്ന് പറഞ്ഞു ”
ജെറി അവന്റെ പൾസർ സ്റ്റാർട്ട് ആക്കി അവൾ പിന്നിലേക്ക് കയറി അവനെ മ
മുട്ടാതെ ഇരുന്നു . അവൻ വണ്ടി ഓടിച്ചു അടുത്തുള്ള അധികം തിരക്ക് ഒന്നും ഇല്ലാത്ത കോഫി ഷോപ്പ് നോക്കി വണ്ടി നിർത്തി . അകത്തേക്ക് അവളുമായി കയറി രണ്ട് കോഫി ഒഡർ ചെയ്ത് അവർ രണ്ടും കൂടി ഒരു ടേബിൾ നു രണ്ടു വശത്തുമായി ഇരുന്നു .
“Ok സന്ധ്യ എന്താണ് പറയാനുള്ളത്? പറഞ്ഞോളൂ”
ജെറി ഒന്ന് മുന്നോട് ആഞ്ഞു ഇരുന്ന് കൊണ്ട് അവളുടെ മുഖത്ത് നോക്കി ചോദിച്ചു
“Ok ഞാൻ പറയാം ചേട്ടാ… ”
“Ok”
“എന്റെ പേര് സന്ധ്യ ഷണ്മുഖം , വീട് ചെന്നൈ ൽ റോയാപുരം ആണ് അമ്മയുടെ പേര് മോഹനി ഷണ്മുഖം.
അച്ചന്റെ പേര് ഷണ്മുഖപെരുമാൾ
“ഒകെ .. ഞാൻ തന്നെ..മുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ തന്നെ??”
“ഹേയ് അതിന് വഴി ഇല്ല ചേട്ടാ ഞാൻ കേരളത്തിൽ അങ്ങനെ വന്നിട്ടില്ല ഇപ്പോൾ ആദ്യമാണ് ”
“ഓകെ ഓകെ നല്ല മുഖ പരിചയം അതാ ചോദിച്ചത്”